നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രമാണ് പടക്കളം. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിലൊരാളായിരുന്നു അരുണ്‍ അജികുമാര്‍.
നടന്‍ മാത്രമല്ല സിനിമാ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുന്ന ഏസ്തറ്റിക് കുഞ്ഞമ്മ എന്ന കമ്പനിയുടെ ക്രിയേറ്റീവ് ഹെഡും ഫൗണ്ടറുമാണ് അരുണ്‍ അജികുമാര്‍. ഇപ്പോള്‍ തന്റെ പോസ്റ്റര്‍ ഡിസൈനിങ് കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് അരുണ്‍.
തമിഴ് തെലുങ്ക് സിനിമകളില്‍നിന്നാണ് തുടക്കത്തില്‍ തനിക്ക് അവസരങ്ങള്‍ വന്നതെന്നും മലയാളത്തില്‍ ‘വെയില്‍’ എന്ന സിനിമയ്ക്കുവേണ്ടിയാണ് ആദ്യമായി പോസ്റ്റര്‍ ചെയ്തതെന്നും ഷെയ്ന്‍ നിഗമാണ് അതിലേക്ക് തങ്ങളെ നിര്‍ദേശിച്ചതെന്നും അരുണ്‍ പറയുന്നു. അതിനു ശേഷം ഖാലിദ് റഹ്‌മാന്റെ ‘ലവ്’ എന്ന സിനിമ ചെയ്തുവെന്നും ഒരുദിവസം മണിരത്നത്തിന്റെ ഓഫീസില്‍നിന്ന് കോള്‍ വന്നുവെന്നും’പുത്തന്‍പുതു കാലൈ’ എന്ന സീരീസിലെ ഒരു ഷോര്‍ട്ട് ഫിലിമിന് ടൈറ്റില്‍ ചെയ്യാനായിരുന്നു അതെന്നും അദ്ദേഹം പറയുന്നു.
അതിനുശേഷം അദ്ദേഹത്തിന്റെ തന്നെ പൊന്നിയന്‍ സെല്‍വന്‍’ സിനിമയുടെ ഫ്ളാഗുകള്‍ ചെയ്യാനും അവസരംകിട്ടിയെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു. നാനിയുടെ ‘ഹിറ്റ് 3‘ സിനിമയുടെ പോസ്റ്ററുകള്‍ തങ്ങളാണ് ചെയ്തതെന്നും വളരെ ബഹുമാനത്തോടെയാണ് അവര്‍ തങ്ങളെ സ്വീകരിച്ചതെന്നും കാരവാനൊക്കെ തന്നുവെന്നും അദ്ദേഹം പറയുന്നു. ഇനിമുതല്‍ തന്റെ പടങ്ങളുടെ പോസ്റ്റേഴ്സ് നിങ്ങള്‍ ചെയ്താല്‍ മതിയെന്ന് നാനി പറഞ്ഞുവെന്നും അപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനോട് സംസാരിക്കുകയായിരുന്നു അരുണ്‍.
‘തമിഴ്, തെലുങ്ക് സിനിമകളില്‍നിന്നാണ് തുടക്കത്തില്‍ അവസരങ്ങള്‍ വന്നത്. മലയാളത്തില്‍ ‘വെയില്‍’ എന്ന സിനിമയ്ക്കുവേണ്ടിയാണ് ആദ്യമായി പോസ്റ്റര്‍ ചെയ്തത്. ഷെയ്ന്‍ നിഗമാണ് അതിലേക്ക് ഞങ്ങളെ നിര്‍ദേശിച്ചത്. അതിനു ശേഷം ഖാലിദ് റഹ്‌മാന്റെ ‘ലവ്’ ചെയ്തു. ഒരുദിവസം മണിരത്‌നം സാറിന്റെ ഓഫീസില്‍നിന്ന് കോള്‍ വന്നു. ‘പുത്തന്‍പുതു കാലൈ‘ എന്ന സീരീസിലെ ഒരു ഷോര്‍ട്ട് ഫിലിമിന് ടൈറ്റില്‍ ചെയ്യാന്‍. അതിനുശേഷം അദ്ദേഹത്തിന്റെ തന്നെ പൊന്നിയന്‍ സെല്‍വന്‍’ സിനിമയുടെ ഫ്ളാഗുകള്‍ ചെയ്യാനും അവസരംകിട്ടി. പിന്നെ നടന്നതൊന്നും ഓര്‍മ്മയില്ല! തുടരെത്തുടരെ അവസരങ്ങള്‍ വന്നു.
നാനിയുടെ ‘ഹിറ്റ് 3’ സിനിമയുടെ പോസ്റ്ററുകള്‍ ഞങ്ങളാണ് ചെയ്തത്. ആദ്യത്തെ ഒരുസെറ്റ് പോസ്റ്ററുകള്‍ക്കുശേഷം അടുത്ത സെറ്റ് ഫോട്ടോഷൂട്ട് ചെയ്യാനായി ഹൈദരാബാദിലേക്ക് പോയി വലിയ സെറ്റിട്ടിട്ട് മൂന്നുദിവസം രാത്രിയാണ് ഷൂട്ട് ചെയ്തത്. വളരെ ബഹുമാനത്തോടെയാണ് അവര്‍ ഞങ്ങളെ സ്വീകരിച്ചത്. കാരവാന്‍ ഒക്കെ തന്നു. സഹായത്തിന് കൂടെ ഒരാളെയും നിര്‍ത്തി. ഇനിമുതല്‍ എന്റെ പടങ്ങളു ടെ പോസ്റ്റേഴ്‌സ് നിങ്ങള്‍ ചെയ്താല്‍ മതിയെന്ന് നാനിസര്‍ പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. തമി ഴില്‍നിന്ന് ഒരുപാട് നല്ല വര്‍ക്കുകള്‍ കിട്ടുന്നുണ്ട്,’ അരുണ്‍ പറയുന്നു.
Content Highlight: Arun ajikumar about his poster designing career in cinema