മലയാളി സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ പ്രഖ്യാപനമായിരുന്നു ചലച്ചിത്ര രംഗത്ത് കഴിഞ്ഞ ദിവസം നടന്നത്. മലയാള സിനിമയുടെ കാരണവരായ മമ്മൂട്ടി തന്റെ എഴുപത് പിന്നിട്ടിട്ടും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തനിക്ക് പകരം വെക്കാന്‍ ആളില്ലെന്ന് ഒരിക്കല്‍ കൂടെ തെളിയിക്കുകയായിരുന്നു. യുവസംവിധായകന്‍ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായും ചാത്തനായുമുള്ള പ്രകടനത്തിന് മികച്ച നടനുള്ള 72ാമത് പുരസ്‌കാരമാണ് മമ്മൂട്ടി സ്വന്തമാക്കിയത്.
രാഹുല്‍ സദാശിവന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റിലായിരുന്നു സംവിധായകന്‍ അണിയിച്ചൊരുക്കിയത്. മമ്മൂട്ടിയ്ക്ക് പുറമെ അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനും മാത്രം വേഷമിട്ട ചിത്രത്തിലെ പല രംഗങ്ങളും അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതില്‍ പ്രധാനപ്പെട്ട സീനായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം കോഴിയിറച്ചി കഴിക്കുന്ന രംഗം. പ്രേക്ഷകരില്‍ വലിയ ഇംപാക്ടായിരുന്നു ഈ ഒരു സീന്‍ സൃഷ്ടിച്ചിരുന്നത്.
പുരസ്‌കാര പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ രംഗം ചിത്രീകരിച്ചതിനെ കുറിച്ച് ആര്‍ട്ട് ഡയറക്ടര്‍ ജ്യോതിഷ് ശങ്കര്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്. സീനില്‍ മമ്മൂക്ക കഴിക്കുന്ന കോഴിക്കറി അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും തന്നെ ഉണ്ടാക്കി കൊണ്ട് വന്ന കരിങ്കോഴിയുടെ കറിയാണെന്ന് പറയുകയാണ് അദ്ദേഹം. പക്ഷേ സീനില്‍ ആ കറി ഉണ്ടാക്കുമ്പോള്‍ അന്ന് ആ സെറ്റില്‍ ഉണ്ടായിരുന്നതെല്ലാം ഇട്ടിട്ടുണ്ടാകുമെന്നും അത് കാണുമ്പോള്‍ അറപ്പ് തോന്നാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും ജ്യോതിഷ് പറയുന്നു. മമ്മൂക്ക ആ സീനില്‍ കോഴി കഴിച്ചിട്ടില്ലെന്നത് പറയുന്നത് തെറ്റായ വാര്‍ത്തയാണെന്നും അദ്ദേഹം വീട്ടില്‍ നിന്ന് കരിങ്കോഴി കറി ഉണ്ടാക്കി കൊണ്ട് വന്ന് നന്നായി ശാപ്പാട് അടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1989ല്‍ പൊന്തന്‍ മാടയ്ക്കും വിധേയനും, 1993ല്‍ മതിലുകള്‍ക്കും, ഒരു വടക്കന്‍ വീരഗാഥയ്ക്കും, 1998ല്‍ അംബേദ്കറിനും ശേഷമാണ് മമ്മൂട്ടിയ്ക്ക് ഭ്രമയുഗത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. മമ്മൂട്ടിയ്‌ക്കൊപ്പം കാര്‍ത്തിക് ആര്യനും മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ചന്തു ചാമ്പ്യനിലെ പ്രകടനത്തിനാണ് താരത്തെ അംഗീകാരം തേടിയെത്തിയത്.
Content Highlight: Art Director Jotish Shankar talks about behind the scene of Bramayugam movie and Mammootty
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.