14 വര്‍ഷത്തിന് ശേഷം ഇതാദ്യം; നാണക്കേടുമായി എഫ്.എ കപ്പില്‍ നിന്നും ആഴ്സണല്‍ പുറത്ത്
Football
14 വര്‍ഷത്തിന് ശേഷം ഇതാദ്യം; നാണക്കേടുമായി എഫ്.എ കപ്പില്‍ നിന്നും ആഴ്സണല്‍ പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th January 2024, 4:28 pm

എഫ്.എ കപ്പില്‍ നിന്നും ആഴ്സണല്‍ പുറത്ത്. ലിവര്‍പൂളിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടത് ഗണ്ണേഴ്സ് എഫ്.എ കപ്പ് ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുന്നത്.

ഈ കനത്ത തോൽവിക്ക് പിന്നാലെ മറ്റൊരു മോശം റെക്കോര്‍ഡും ആഴ്‌സണലിനെ തേടിയെത്തിയിരിക്കുകയാണ്. 2009 സീസണിനുശേഷം ഇത് ആദ്യമായാണ് ആഴ്സണല്‍ തുടര്‍ച്ചയായ മൂന്ന് ഹോം മത്സരങ്ങളില്‍ 2+ ഗോളുകള്‍ക്ക് പരാജയപ്പെടുന്നത്.

ഇതിന് മുമ്പ് വെസ്റ്റ് ഹാമിനെതിരെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ആഴ്സണല്‍ പരാജയപ്പെട്ടിരുന്നു. അതിന് മുമ്പായി എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ബ്രൈറ്റണിനെതിരെ നടന്ന മത്സരത്തിലും രണ്ട് ഗോളുകള്‍ക്ക് പീരങ്കിപ്പട പരാജയപ്പെട്ടിരുന്നു.

ഇതിനുമുമ്പ് 2009ലാണ് ഇതുപോലെ ആര്‍സണല്‍ സ്വന്തം തട്ടകത്തില്‍ മൂന്നു മത്സരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടത്. അന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ 3-1നും ചെല്‍സിക്കെതിരെ 4-1നുമാണ് റെഡ് ഡെവിള്‍സ് തോല്‍വി നേരിട്ടത്.

അതേസമയം മത്സരത്തില്‍ ഇരു ടീമുകളും 4-3-2 എന്ന ഫോര്‍മേഷനിലാണ് കളത്തിലിറങ്ങിയത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല.

മത്സരത്തിന്റെ 80ാം മിനിട്ടില്‍ ആഴ്സണല്‍ താരം ജാക്കൂബ് കിവിഓറിന്റെ ഓണ്‍ഗോളിലൂടെയാണ് ലിവര്‍പൂള്‍ മുന്നിലെത്തിയത്. ഇടത് കോർണറിൽ നിന്നും ലഭിച്ച ഫ്രീകിക്ക്‌ പുറത്തേക്ക് ക്ലിയർ ചെയ്യുന്നതിനിടയിലുള്ള പിഴവിൽ നിന്നും താരം സ്വന്തം പോസ്റ്റിലേക്ക് ഗോൾ നേടുകയായിരുന്നു.

ഇഞ്ചുറി ടൈമില്‍ ലൂയിസ് ഡയസ് ലിവര്‍പൂളിന്റെ ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. പെനാൽട്ടി ബോക്സിൽ നിന്നും താരം പോസ്റ്റിലേക്ക് ഷൂട്ട് ചെയ്യുകയായിരുന്നു.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഗണ്ണേഴ്സ് സ്വന്തം തട്ടകത്തില്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജനുവരി 20ന് ക്രിസ്റ്റല്‍ പാലസിനെതിരെയാണ് ആഴ്‌സണലിന്റെ അടുത്ത മത്സരം. ഗണ്ണേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്‌സ് സ്റ്റേഡിയമാണ് വേദി.

Content Highlight: Arsenal loss against liverpool and out FA cup.