ലോര്‍ഡ്‌സില്‍ റേഡിയോ വില്‍പനയുമായി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍
Cricket
ലോര്‍ഡ്‌സില്‍ റേഡിയോ വില്‍പനയുമായി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th August 2018, 9:36 pm

ലോര്‍ഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിടെ ഗ്യാലറിക്ക് പുറത്ത് റേഡിയോ വില്‍പനയുമായി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. പെട്ടിയും തൂക്കി നടക്കുന്ന അര്‍ജുന്റെ ചിത്രം ഹര്‍ഭജനാണ് ട്വീറ്റ് ചെയ്തത്. “ആരാണ് റേഡിയോ വില്‍ക്കുന്നതെന്ന് നോക്കൂ 50 എണ്ണം വിറ്റു കഴിഞ്ഞു. കുറച്ചു കൂടെ മാത്രമേ ബാക്കിയുള്ളൂ. ഗുഡ്‌ബോയ് ” എന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്.

അര്‍ജുന്‍ ലോര്‍ഡ്‌സിലെ മഴ നനഞ്ഞ പിച്ചുണക്കാന്‍ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിച്ചത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. പരശീലനം നടത്തുക മാത്രമല്ല തങ്ങളുടെ ജീവനക്കാരെ സഹായിച്ച ശേഷമാണ് അര്‍ജുന്‍ മടങ്ങിയതെന്ന് ലോര്‍ഡ്‌സ് അധികൃതര്‍ ട്വീറ്റ് ചെയ്തിരുന്നു.

നേരത്തെ നെറ്റ്‌സില്‍ കോഹ്‌ലിക്കും മുരളീ വിജയ്ക്കും വേണ്ടി പന്തെറിയാന്‍ അര്‍ജുന്‍ എത്തിയിരുന്നു.

എം.സി.സി യങ് ക്രിക്കറ്റേഴ്‌സ് പ്രോഗാമിന്റെ ഭാഗമായി ലണ്ടനിലെത്തിയതാണ് അര്‍ജുന്‍. ശ്രീലങ്കയ്‌ക്കെതിരായ അണ്ടര്‍ 19 ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം നേടിയിരുന്ന അര്‍ജുന്‍ കളിയിലെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റെടുത്ത് താരമായിരുന്നു.