| Sunday, 10th November 2024, 12:47 pm

മമ്മൂക്കയുടെ ആ പുതിയ സിനിമ വരുന്നതോടെ നമുക്ക് ഇനിയെന്തും ചെയ്യാം: അര്‍ജുന്‍ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇപ്പോള്‍ സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ സിനിമക്ക് വേണ്ടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്ന ഈ സിനിമയില്‍ വിനായകനാണ് നായകന്‍. ഒപ്പം മമ്മൂട്ടി വില്ലനായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ സിനിമയില്‍ ഒരു പ്രതിനായകനായി എത്തുമ്പോള്‍ നമ്മള്‍ ഹീറോ മെറ്റീരിയല്‍ മാത്രമാകണമെന്ന കാര്യത്തെയാണ് മമ്മൂട്ടി ബ്രേക്ക് ചെയ്യുന്നതെന്ന് പറയുകയാണ് അര്‍ജുന്‍ അശോകന്‍. നമുക്ക് ഇനിയെന്തും ചെയ്യാമെന്നും അതിനുള്ള ഫ്രീഡം മമ്മൂട്ടി തന്ന് കഴിഞ്ഞെന്നും നടന്‍ പറയുന്നു.

ഒരു സിനിമയിലേക്ക് വില്ലന്‍ കഥാപാത്രം ചെയ്യാന്‍ അവസരം വരുമ്പോള്‍ നമ്മുക്ക് വില്ലനാകണോയെന്ന സംശയം തോന്നാമെന്നും എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടി കാരണം ആ സംശയം ഇല്ലാതാകുകയാണെന്നും അര്‍ജുന്‍ അശോകന്‍ കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മള്‍ ഹീറോ മെറ്റീരിയല്‍ മാത്രമാകണം എന്ന കാര്യത്തെയാണ് മമ്മൂക്ക ബ്രേക്ക് ചെയ്യുന്നത്. നമുക്ക് ഇനിയെന്തും ചെയ്യാം. കാരണം നമുക്ക് അതിനുള്ള ഫ്രീഡം മമ്മൂക്ക തന്ന് കഴിഞ്ഞു. അദ്ദേഹം ആ ഏരിയയില്‍ പൊളിച്ചു കൊണ്ടിരിക്കുമ്പോള്‍ നമുക്കും അത്തരം വേഷങ്ങള്‍ ചെയ്താല്‍ കൊള്ളാമെന്ന് തോന്നും.

ഹീറോ മാത്രമാകാന്‍ ആണെങ്കില്‍ ഞാന്‍ സപ്പോര്‍ട്ടിങ് റോളുകളൊക്കെ ഒഴിവാക്കി ഇടിപടം വരാന്‍ വേണ്ടി കാത്തിരിക്കേണ്ടി വരും. സത്യത്തില്‍ അതിന്റെയൊന്നും ആവശ്യമില്ല. പല കഥാപാത്രങ്ങള്‍ ചെയ്യുക എന്നതിലാണ് കാര്യം. പല കലക്കന്‍ കഥകളുടെയും ഭാഗമാകണം. അല്ലെങ്കില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ വരുമ്പോള്‍ വില്ലനാകണോയെന്ന സംശയം തോന്നാം. പക്ഷെ മമ്മൂക്ക കാരണം ആ സംശയം ഇല്ലാതാകുകയാണ്,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.


Content Highlight: Arjun Ashokan Talks About Mammootty’s Upcoming Movie With Vinayakan

Latest Stories

We use cookies to give you the best possible experience. Learn more