| Thursday, 19th November 2026, 11:34 am

അരിയിൽ ഷുക്കൂർ വധക്കേസ്; പി. ജയരാജൻ കുറ്റവിമുക്തൻ; ടി.വി രാജേഷിനെയും ശ്യാംജിത്തിനെയും കോടതി വെറുതെവിട്ടു

ശ്രീലക്ഷ്മി എ.വി.

14 വർഷക്കാലം നീണ്ടു നിന്ന യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ കുറ്റവിമുക്തൻ.

സി.പി.ഐ.എം സംസ്ഥാന സമിതി അംഗം ടി.വി രാജേഷിനെയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനെയും കോടതി വെറുതെവിട്ടു.

എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. പി.ജയരാജനും ടി.വി രാജേഷിനുമെതിരെ കേസിൽ ഗൂഢാലോചന കുറ്റമായിരുന്നു ചുമത്തിയിരുന്നത്. എന്നാൽ ഗൂഢാലോചന നടത്തിയെന്നത് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

സാക്ഷി മൊഴികളുടെ അഭാവം, തെളിവുകളുടെ അഭാവമടക്കമുള്ള കാര്യങ്ങൾ കോടതി ചൂണ്ടിക്കാട്ടി.

പ്രതിപട്ടികയിൽ ഉണ്ടായിരുന്ന ഒന്നാം പ്രതി കെ.വി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ എന്നിവരാണ് കുറ്റക്കാർ.

Updating…

Content Highlight: Ariyil Shukoor murder case: P. Jayarajan exonerated; court acquits T.V. Rajesh and Shyamjith

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more