ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം പി.എസ്.ജി ലിയോണുമായി ഏറ്റുമുട്ടിയിരുന്നു. പാര്‍ക് ഡെസ് പ്രിന്‍സെസില്‍ വെച്ച് നടന്ന മത്സരത്തിന് മുന്നോടിയായി പി.എസ്.ജി ആരാധകരില്‍ നിന്ന് ലയണല്‍ മെസിക്ക് കൂവലേല്‍ക്കേണ്ടി വന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച മെസി മത്സരത്തിന് ശേഷം ആരാധകരെ ഗ്രീറ്റ് ചെയ്യാതെയാണ് കളം വിട്ടത്.
ലിയോണിനായി മികച്ച പ്രകടനം കാഴ്ചവെച്ച നിക്കോളാസ്, മെസിക്ക് നേരെ കൂകിവിളച്ചവര്‍ക്ക് രൂക്ഷമായ മറുപടി നല്‍കി. ഫുട്‌ബോള്‍ ഒറ്റക്ക് കളിക്കുന്ന മത്സരമല്ലെന്നും അത് ടീമായി കളിക്കുന്ന സ്‌പോര്‍ട്ടാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
Argentina and Lyon star Nicolas Tagliafico has hit back at Paris Saint-Germain (PSG) fans for booing Lionel Messi, insisting that his compatriot should not be singled out. https://t.co/owYHpME0DN
— Sportskeeda Football (@skworldfootball) April 3, 2023
വിഷയത്തില്‍ പി.എസ്.ജി കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയറും പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. മെസിക്കെതിരെയുള്ള കൂകിവിളികള്‍ കടുത്തുപോയെന്നും പി.എസ്.ജിക്കായി ഒരുപാട് നേട്ടമുണ്ടാക്കിയിട്ടുള്ള താരമാണ് മെസിയെന്നും അദ്ദേഹം പറഞ്ഞു. സീസണിന്റെ തുടക്കത്തില്‍ മെസി കൂടുതല്‍ ഗോളുകളും അസിസ്റ്റും നേടിയിരുന്നെന്നും ഗാള്‍ട്ടിയര്‍ പറഞ്ഞു.
അതേസമയം, ഫ്രഞ്ച് ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പി.എസ്.ജി തോല്‍വി വഴങ്ങിയിരുന്നു. ഒളിമ്പിക് ലിയോണ്‍ ആണ് ഏകപക്ഷീയമായ ഒരു ഗോളിന് പി.എസ്.ജിയെ തോല്‍പ്പിച്ചത്.