"തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലെക്സുകൾ വേണ്ട" ഹൈക്കോടതി നിർദ്ദേശം രാഷ്ട്രീയ പാർട്ടികൾ പാലിക്കുന്നുണ്ടോ?
ഹരികൃഷ്ണ ബി
 കഴിഞ്ഞ മാസം 26നാണ് ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചാരണത്തിന് ഫ്ളക്സ് ബോർഡുകളും ഷീറ്റുകളും ഉപയോഗിക്കാൻ പാടില്ലെന്നുള്ള ഹൈക്കോടതി നിർദ്ദേശം വരുന്നത്. ഫ്ലെക്സും പ്ലാസ്റ്റിക്കും പ്രകൃതിയിൽ അലിഞ്ഞു ചേരാത്ത ഒരു വസ്തുവും പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ല എന്നായിരുന്നു ഹൈകോടതി രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടത്. ഹൈക്കോടതി നിർദ്ദേശത്തെ പിന്തുടർന്ന് ഇതിനോടകം സ്ഥാപിച്ച് കഴിഞ്ഞ ഫ്ലെക്സുകൾ എടുത്ത് മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ പാർട്ടികളോട് ആവശ്യപെട്ടിട്ടുണ്ട്.
ഈ നിർദ്ദേശം പാർട്ടികൾ ചെവികൊണ്ടോ എന്നറിയാനായി ഡൂൾന്യൂസ് കോഴിക്കോടുള്ള പാർട്ടി പ്രചാരണകമ്മിറ്റി ഓഫീസുകളിൽ അന്വേഷിച്ചപ്പോൾ മിക്ക പാർട്ടികളും പ്രചാരണത്തിനായി ഫ്ലെക്സിൽ നിന്നും തുണിയിലേക്കും പേപ്പറിലേക്കും മാറി എന്ന വിവരമാണ് അറിയാൻ കഴിഞ്ഞത്. ഹൈക്കോടതി തീരുമാനം വന്നതിനെത്തുടർന്ന് രാഷ്ട്രീയ പാർട്ടികൾ പരസ്യ നിർമ്മാതാക്കളെ ഈ ആവശ്യം പറഞ്ഞുകൊണ്ട് സമീപിച്ചിരുന്നു.
ഭൂരിഭാഗം പാർട്ടികളും തങ്ങൾക്ക് കോടതി നിർദ്ദേശത്തിന് വിധേയരായാണ് പരസ്യം നൽകിയതെന്ന് പരസ്യനിർമ്മാതാക്കളും പറയുന്നു. പേപ്പറിലും തുണിയിലും പരസ്യം ചെയ്യുമ്പോൾ ചിലവ് കൂടുമെങ്കിലും കാലക്രമേണ കൂടുതൽ പേർ ഈ രീതി പിന്തുടരുമ്പോൾ ചിലവ് കുറയുമെന്ന് പരസ്യ നിർമാതാക്കൾ പറയുന്നു
ഹരികൃഷ്ണ ബി
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ, വീഡിയോഗ്രാഫിയില്‍ പരിശീലനം നേടി, ഏഷ്യാനെറ്റ് ന്യൂസില്‍ രണ്ടുവര്‍ഷം ക്യാമറാമാനായി പ്രവര്‍ത്തിച്ചു, നിലവില്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍