ചിരിപ്പിക്കുന്ന അരവിന്ദന്റെ അതിഥികള്‍
Film Review
ചിരിപ്പിക്കുന്ന അരവിന്ദന്റെ അതിഥികള്‍
ദേവദത്ത് എം
Friday, 27th April 2018, 11:13 pm

ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമയായിരുന്നിട്ടും നായകന്റെ വെറുമൊരു ഷോ ഓഫില്‍ ഒതുങ്ങാഞ്ഞ ലവ് 24×7-ലെ നായിക നിഖില വിമലിന്റെ രണ്ടാം വരവ് എന്നതിന് പുറമെ എന്നെ ഏറെ തൃപ്തിപ്പെടുത്തിയ ഫീല്‍ ഗുഡ് സിനിമകളുടെ സംവിധായകന്‍  മോഹനന്റെ ഒരിടവേളയ്ക്ക് ശേഷമുള്ള സിനിമ എന്നതും അരവിന്ദന്റെ അതിഥികളുടെ ആദ്യഷോ ഉറപ്പിക്കാന്‍ എന്നെ പ്രേരിപ്പിച്ചു..

പേര് പോലെ തന്നെ ഇത് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിനടുത്ത് ലോഡ്ജ് നടത്തുന്ന അരവിന്ദന്റെയും അയാളുടെ ജീവിതത്തില്‍ ദിവസേന കടന്നുവരുന്ന അതിഥികളുടെയും കഥയാണ്.. 2 മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള സിനിമയിലെ രണ്ടാം പകുതി സമ്മാനിക്കുന്ന usual സ്റ്റോറി ലൈന്‍ & redictability മാറ്റിനിര്‍ത്തിയാല്‍ തൃപ്തിയോടെ കണ്ടിറങ്ങാവുന്ന നല്ലൊരു സിനിമ തന്നെയാണ് അരവിന്ദന്റെ അതിഥികള്‍.. ഒന്നേകാല്‍ മണിക്കൂറുള്ള ആദ്യപകുതി നല്‍കുന്ന ഫ്രഷ് ഫീല്‍, എന്റര്‍ടൈന്‍മെന്റ് മൂഡ് എന്നിവ രണ്ടാം പകുതിയില്‍ maintain ചെയ്യാന്‍ പറ്റാത്തതിന്റെ മുഷിച്ചില്‍ തീയേറ്ററിലെ ഏതാനും ആളുകളിലും കണ്ടു.. സംവിധായകന്റെ ശൈലിയില്‍ നിന്നല്പം മാറ്റം ഉള്‍ക്കൊണ്ട മറ്റൊരു ഫീല്‍ ഗുഡ് ചിത്രം..

ആദ്യപകുതിയില്‍ നിര്‍ത്താതെ ചിരിക്കാനുള്ള ഏതാനും ഭാഗങ്ങള്‍ കടന്നുവരുന്നുണ്ട്, ഇന്റര്‍വെല്‍ ആകും വരെ ആ ഒരു കണ്ടിന്യൂയിറ്റി നല്ല രീതിയില്‍ maintain ചെയ്തു കൊണ്ടുപോകുമ്പോള്‍ പ്രതീക്ഷിച്ചത് A-Z fun filled ആയ ഗോദ പോലൊരു സിനിമ പ്രതീക്ഷിച്ചിരിക്കുന്നവരിലേക്ക് എത്രയോ സിനിമകളില്‍ കണ്ടുശീലിച്ച കഥാസന്ദര്‍ഭങ്ങള്‍ കടന്നു വരുമ്പോള്‍ ക്ലൈമാക്‌സ് വരെ predict ചെയ്യുന്ന പലരെയും കണ്ടു.. അതൊഴിച്ചുനിര്‍ത്തിയാല്‍ ഏറെക്കുറെ തൃപ്തി നല്‍കും അരവിന്ദന്റെ അതിഥികള്‍ നിങ്ങള്‍ക്ക്..

പ്രകടനങ്ങളിലേക്ക് നോക്കുമ്പോള്‍ നായകന്‍ വിനീത് ശ്രീനിവാസന്‍ ആണെന്നിരിക്കയും സിനിമയുടെ pivot നിഖില വിമല്‍ തന്നെയാണ്, സിനിമയിലുടനീളം ഗംഭീരപ്രകടനം, മലയാളികള്‍ ഒരൊറ്റ സിനിമ കൊണ്ട് പേര് വരെ ഓര്‍ത്തിരിക്കുന്ന കബനി കാര്‍ത്തികക്ക് ശേഷം പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രമാണ് വരദ.. വിനീതും നന്നായിതന്നെ ചെയ്തിട്ടുണ്ട്.. അജു വര്‍ഗ്ഗീസ്, ബിജുക്കുട്ടന്‍, ശ്രീനിവാസന്‍, വിജയരാഘവന്‍ തുടങ്ങി എല്ലാവരും തങ്ങളുടെ റോള്‍ ഭംഗിയാക്കി..

പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം പ്രേംകുമാര്‍ ഒരുപാട് ചിരിപ്പിച്ചപ്പോള്‍ ഉര്‍വ്വശിയുടെ ഒരു ഗംഭീര തിരിച്ചുവരവാണ് അരവിന്ദന്റെ അതിഥികളില്‍ കണ്ടത്..ടെക്‌നിക്കല്‍ വശങ്ങള്‍ എടുത്തുപറയത്തക്ക മേന്മകള്‍ ഒന്നും നല്‍കുന്നില്ല..

ഷാന്‍ റഹ്മാന്റെ സംഗീതം നന്നായിരുന്നു, പാട്ടുകളില്‍ instrumentsനായിരുന്നു കൂടുതല്‍ പ്രാധാന്യം..ചായാഗ്രാഹണം നന്നായിരുന്നെങ്കിലും ഹെലിക്യാം ഷോട്ടുകള്‍ ദുരന്തമായിമാറി, മൊബൈലില്‍ പകര്‍ത്തിയ പോലെ തോന്നി..

മൊത്തത്തില്‍ മുന്‍വിധികള്‍ മാറ്റിനിര്‍ത്തി കുടുംബസമേതം തിയേറ്ററില്‍ കണ്ടിരിക്കാവുന്ന നല്ലൊരു ഫീല്‍ ഗുഡ് സിനിമ തന്നെയാണ് അരവിന്ദന്റെ അതിഥികള്‍..

Rating- 3.25/5

ആദ്യസിനിമയ്ക്ക് ശേഷം ഇത്രയും വലിയൊരു ഇടവേള നല്‍കിയ നിഖില വിമലിന് മലയാളസിനിമയില്‍ ഒരിടം നല്‍കുന്നുണ്ട് വരദ.. പ്രാധാന്യമുള്ള വേഷങ്ങള്‍ ഇനിയും ചെയ്യാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു..

കടപ്പാട് #Movie_Street