മലയാള സിനിമാപ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു പുതുമുഖ സംവിധായകനായ സവിന്‍ സാ സംവിധാനം ചെയ്ത വാഴ 2 തിയേറ്ററുകളില്‍ മികച്ച വിജയം സ്വന്തമാക്കിയത്. വിപിന്‍ ദാസെന്ന അനുഭവ സമ്പന്നനായ എഴുത്തുകാരന്റെ തിരക്കഥയും ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ കഴിവ് തെളിയിച്ച യുവതാരങ്ങളുടെ പ്രകടനവും ചേര്‍ന്നപ്പോള്‍ മികച്ച ദൃശ്യാനുഭവമാണ് മലയാളി പ്രേക്ഷകര്‍ക്ക് ലഭിച്ചത്. തിയേറ്ററുകളില്‍ നിന്നും 200 കോടിയിലധികം നേടിയ ചിത്രം പ്രേക്ഷകര്‍ക്ക് ആവേശം നല്‍കിക്കൊണ്ട് ജിയോ ഹോട്സ്റ്റാറില്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു.
ചിത്രം പുറത്തിറങ്ങിയതോടെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട സീനുകളെക്കുറിച്ചും തിയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ കൈയടി നേടിയ ചിത്രങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ തുടക്കമിട്ടിരിക്കുകയാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച തിയേറ്റര്‍ സീന്‍, ഫൈറ്റ് സീന്‍ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ വൈറലാണ്. എന്നാല്‍ ഇതിന് പുറമെ പ്രേക്ഷകര്‍ ഏറ്റെടുത്ത സീനാണ് ക്ലാസ് റൂമില്‍ വെച്ച് അലന്റെയും ഹാഷിറിന്റെയും പ്രണയം പിടിക്കുന്നത്. തൂക്കി ചുവന്ന കരങ്ങളോടെ എന്ന ഗാനത്തിന്റെ അകമ്പടിയില്‍ പ്രത്യക്ഷപ്പെട്ട സീനിന് ബിഗ് സ്‌ക്രീനെന്നോ ഒ.ടി.ടിയെന്നോ വ്യത്യാസമില്ലാതെ പ്രേക്ഷകരെ എന്‍ഗേജ് ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് കാണാം.
അട ബൊമ്മാലെ എന്ന റൊമാന്റിക് സോങ്ങിലൂടെ ഹാഷിറും ഏയ്ഞ്ചല്‍ മരിയ അവതരിപ്പിച്ച ഷൈന എന്ന കഥാപാത്രവും തമ്മില്‍ ഡെവലപ് ചെയ്‌തെടുത്ത കെമിസ്ട്രിയുടെ പീക്കെന്നോണമാണ് സീന്‍ സംവിധായകന്‍ അവതരിപ്പിച്ചത്. ഇത്രയും കാലം പിറകെ നടന്നിട്ടും ഷൈന തന്നെ ഒരു വിധത്തിലും ശ്രദ്ധിച്ചിട്ടില്ലെന്ന് കരുതിയിരുന്ന ഹാഷിറിന് സര്‍പ്രൈസെന്നോണമാണ് തന്റെ പേര് ഷൈന പറഞ്ഞത്.
വാഴ 2 . Photo: Ott Play
സ്വപ്‌നത്തില്‍ പോലും ഇത്തരത്തിലൊരു സംഭവം പ്രതീക്ഷിക്കാതിരുന്ന ഹാഷിര്‍ സീനില്‍ നല്‍കുന്ന എക്‌സ്‌പ്രെഷനാണ് പലരിലും ചിരി പടര്‍ത്തിയത്. വിജയ് ബാബു അവതരിപ്പിച്ച മുജീബ് സാര്‍ എന്ന കഥാപാത്രം ക്ലാസില്‍ പ്രണയിക്കുന്നവരെ കണ്ടെത്താനും ശിക്ഷിക്കാനുമാണ് വിളിക്കുന്നതെന്നറിഞ്ഞിട്ടും ഷൈനയുടെ വാക്ക് കേട്ടിട്ടും ഏറെ അഭിമാനത്തോടെയാണ് ഹാഷിര്‍ എഴുന്നേറ്റ് നില്‍ക്കുന്നതെന്ന് കാണാം.
‘ഞാനാ ഹാഷിര്‍ ഞാനാ’ എന്ന് പറയുന്ന ഡയലോഗും, മുജീബ് സാറിന്റെ കൈയില്‍ നിന്നും കൈ പൊളിയുന്ന അടി കിട്ടിയിട്ടും ചിരിച്ച് നില്‍ക്കുന്ന ഹാഷിറിന്റെ മാനറിസവുമെല്ലാം നല്ല രീതിയില്‍ പ്രേക്ഷകരെ എന്റര്‍ടെയിന്‍ ചെയ്യിക്കുന്നുണ്ട്. ഒരു അഭിനേതാവെന്ന നിലയില്‍ ഹാഷിറിന്റെ പൊട്ടന്‍ഷ്യല്‍ വെളിപ്പെടുത്തുന്നതായിരുന്നു രംഗമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Content Highlight: appreciation for Vaazha 2 class room scene
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.