| Friday, 13th June 2025, 10:19 pm

അക്കാര്യത്തെക്കുറിച്ച് ഞാൻ പറഞ്ഞ കാര്യം വലിയ ചർച്ചയായി; പിന്തുണച്ചവരും എതിർത്തവരുമുണ്ട്: അപർണ ബാലമുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അപർണ ബാലമുരളി. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിൻ്റെ പ്രതികാരം എന്ന സിനിമയിലെ ജിംസി എന്ന കഥാപാത്രത്തിലൂടെ അപർണ പ്രേക്ഷകപ്രിയങ്കരിയായി. പിന്നീട് നിരവധി സിനിമകളിൽ അഭിനയിക്കുകയും പാട്ട് പാടുകയും ചെയ്തു.

മലയാളത്തിന് പുറമേ തമിഴിലേക്കും ചേക്കേറിയ അപർണയെ കാത്തിരുന്നത് ദേശീയ പുരസ്കാരമാണ്. സൂരറൈ പോട്ര്‌ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അപർണക്ക് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചത്. ഇപ്പോൾ പ്രതിഫലത്തെപ്പറ്റി സംസാരിക്കുകയാണ് അപർണ.

രണ്ടുരീതിയിലുള്ള ആൾക്കാരുണ്ടെന്നും താൻ പ്രതിഫലത്തെക്കുറിച്ച് സംസാരിച്ചപ്പോൾ പിന്തുണച്ചവരും എതിർത്തവരും ഉണ്ടെന്ന് അപർണ പറഞ്ഞു. പ്രതിഫലം കുറയ്ക്കുമോ എന്നൊരു ചോദ്യം വന്നപ്പോഴാണ് അത്ര വലുപ്പത്തിലുള്ള പ്രതിഫലമൊന്നും മേടിക്കുന്നില്ലെന്ന് മറുപടി നൽകിയതെന്നും ആ ഉത്തരം പിന്നീട് ചർച്ചയായെന്നും അവർ പറയുന്നു.

പിന്നീട് അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കേണ്ടി വന്നുവെന്നും താൻ പറഞ്ഞതിലെ ആശയം ഭൂരിഭാഗം പേർക്കും അന്ന് മനസിലായെന്നും നടി പറഞ്ഞു. എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് പലർക്കും വിശദീകരിച്ച് കൊടുത്തെന്നും
പറയുന്ന കാര്യത്തിൽ നീതിയുണ്ടെങ്കിൽ എല്ലാവരും ഒപ്പം നിൽക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അവർ.

‘രണ്ടുരീതിയിലുള്ള ആൾക്കാരുണ്ട്. ഞാൻ പ്രതിഫലത്തെക്കുറിച്ച് സംസാരിച്ചപ്പോൾ പിന്തുണച്ചവരുമുണ്ട്, എതിർത്തവരുമുണ്ട്. പ്രതിഫലം കുറയ്ക്കുമോ എന്നൊരു ചോദ്യം വന്നപ്പോഴാണ് കുറയ്ക്കാനുള്ള വലുപ്പത്തിലുള്ള പ്രതിഫലമൊന്നും മേടിക്കുന്നില്ലെന്ന് മറുപടി നൽകിയത്. ആ ഉത്തരം പിന്നീട് ചർച്ചയായപ്പോൾ കൂടുതൽ സംസാരിക്കേണ്ടി വന്നു. ഞാൻ പറഞ്ഞതിലെ ആശയം ഭൂരിഭാഗം പേർക്കും അന്ന് മനസിലായി. സംശയം ചോദിച്ച പലർക്കും, എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് വിശദീകരിച്ച് കൊടുത്തു. പറയുന്ന കാര്യത്തിൽ നീതിയുണ്ടെങ്കിൽ എല്ലാവരും ഒപ്പം നിൽക്കും,’ അപർണ പറയുന്നു.

Content Highlight: Aparna Balamurali Talking about Remuneration

We use cookies to give you the best possible experience. Learn more