ഒരു നടന്‍ കൂടി ആയതിനാല്‍ ഈഗോയ്ക്ക് സാധ്യതയുണ്ട്, പക്ഷേ അദ്ദേഹത്തിന്റെ പെരുമാറ്റം എന്നെ ഇംപ്രസ് ചെയ്തു: അപര്‍ണ ബാലമുരളി
Malayalam Cinema
ഒരു നടന്‍ കൂടി ആയതിനാല്‍ ഈഗോയ്ക്ക് സാധ്യതയുണ്ട്, പക്ഷേ അദ്ദേഹത്തിന്റെ പെരുമാറ്റം എന്നെ ഇംപ്രസ് ചെയ്തു: അപര്‍ണ ബാലമുരളി
ഐറിന്‍ മരിയ ആന്റണി
Monday, 29th December 2025, 9:23 am

‘രായന്‍’ സിനിമയുടെ സെറ്റില്‍ ധനുഷിനോടൊപ്പം പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടി അപര്‍ണ ബാലമുരളി. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘മിണ്ടിയും പറഞ്ഞും’ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ.

രായന്‍/ Theatrical poster

‘എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സെറ്റായിരുന്നു രായന്‍ സിനിമയുടേത്. ധനുഷ് ഉള്ളതുകൊണ്ടാണ് ആ സെറ്റ് അത്രയും മനോഹരമായത്. ധനുഷ് എങ്ങനെ സിനിമ സംവിധാനം ചെയ്യുന്നു, എങ്ങനെ ഒരു സെറ്റില്‍ വര്‍ക്ക് ചെയ്യുന്നു എന്നത് എന്നെ വല്ലാതെ ഇപ്രംസ് ചെയ്തിട്ടുണ്ട്.

രായന്, രാത്രി രണ്ട് മണി വരയൊക്കെ ഷൂട്ട് ഉണ്ടായിരുന്നു. പിന്നെ സിനിമയുടെ ഷൂട്ട് കഴിയാറായപ്പോള്‍ ഷെഡ്യൂളിങ് ഒക്കെ കുറച്ച് ടൈറ്റായിരുന്നു. കൃത്യം സമയത്ത് ധനുഷ് സെറ്റിലെത്തും. പ്രൊഫഷണല്‍ എത്തിക്‌സ് മാത്രമല്ല, ഒരു അഭിനേതാവിനെ അത്രയും സ്‌പേസ് കൊടുക്കുന്ന സംവിധായകന്‍ കൂടിയാണ് ധനുഷ്. ഒരോ സീനിലും നമുക്ക് പെര്‍ഫോം ചെയ്യാനുള്ള സ്‌പേസ് അദ്ദേഹം തരും,’ അപര്‍ണ പറഞ്ഞു.

ഒരു നടന്‍ കൂടിയായതിനാല്‍ സ്വാഭവികമായി അങ്ങനെ ഒരാള്‍ക്ക് ഈഗോ വരാമെന്നും, എന്നാല്‍ ധനുഷ് അങ്ങനെയല്ലെന്നും അപര്‍ണ പറഞ്ഞു. ഒരു സിനിമ സംവിധാനം ചെയ്യുമ്പോള്‍ ധനുഷ് പൂര്‍ണമായും ഒരു സംവിധായകനാണെന്നും ഒരോ അഭിനേതാവിനും അവരുടെ സ്‌പേസ് കൊടുക്കാറുണ്ടെന്നും നടി പറഞ്ഞു. എത്ര ടേക്ക് പോയാലും നമ്മള്‍ നല്ല രീതിയില്‍ ചെയ്തിട്ടുണ്ടോ എന്ന് അദ്ദേഹം വിലയിരുത്തുമെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.

ധനുഷ് രചനയും സംവിധാനവും നിര്‍വഹിച്ച് 2024 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രായന്‍. സണ്‍ പിക്ചേഴ്സ് നിര്‍മിച്ച ഈ ചിത്രത്തില്‍ ധനുഷ്, ദുഷാര വിജയന്‍, എസ്.ജെ. സൂര , സുന്ദീപ് കിഷന്‍, കാളിദാസ് ജയറാം , സെല്‍വരാഘവന്‍, പ്രകാശ് രാജ് തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

ചിത്രത്തില്‍ മേഘലയി എന്ന കഥാപാത്രമായാണ് അപര്‍ണ വേഷമിട്ടത്. സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് എ.ആര്‍ റഹ്‌മാനാണ്.

Content Highlight: Aparna Balamurali  sharing her experience of working with Dhanush on the sets of the movie Rayan

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.