എങ്ങനെയാണ് ബോളിവുഡിൽ സർവൈവ് ചെയ്യുന്നത്? ബേസിൽ ചോദിച്ചു; അവിടെ ഉള്ളവരുടെ ഈഗോയും മറ്റുമെല്ലാം പ്രശ്നമാണ്: അനുരാഗ് കശ്യപ്
Malayalam Cinema
എങ്ങനെയാണ് ബോളിവുഡിൽ സർവൈവ് ചെയ്യുന്നത്? ബേസിൽ ചോദിച്ചു; അവിടെ ഉള്ളവരുടെ ഈഗോയും മറ്റുമെല്ലാം പ്രശ്നമാണ്: അനുരാഗ് കശ്യപ്
നന്ദന എം.സി
Tuesday, 10th March 2026, 11:00 am

സംവിധായകനായും നടനായും മലയാള സിനിമയിൽ ശ്രദ്ധേയമായ ഇടം നേടിയ താരമാണ് ബേസിൽ ജോസഫ്. തിര എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിൽ സഹസംവിധായകനായി സിനിമയിലേക്ക് എത്തിയ ബേസിൽ ഇന്ന് തെന്നിന്ത്യൻ സിനിമാരംഗത്ത് തന്നെ ശ്രദ്ധേയനായ വ്യക്തിയായി മാറിയിരിക്കുകയാണ്.

ഇപ്പോൾ ബേസിൽ ജോസഫിനെ കുറിച്ച് സംവിധായകൻ അനുരാഗ് കശ്യപ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ബേസിലിനെ കുറിച്ച് സംസാരിക്കുമ്പോൾ അനുരാഗ് കശ്യപ് പറഞ്ഞത് ഇങ്ങനെ, കുറച്ച് ദിവസം മുമ്പ് ബേസിൽ ജോസഫിനെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ അഭിനയം വളരെ മികച്ചതാണെന്നും പൊന്മാൻ എന്ന ചിത്രത്തിലെ കഥാപാത്രം പോലെയുള്ള ഒരു കോമൺ മാൻ ഹീറോയെ താൻ മറ്റൊരിടത്തും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബേസിൽ ജോസഫ്, Photo: YouTube/ Screengrab

മിന്നൽ മുരളി പോലൊരു വലിയ ചിത്രം സംവിധാനം ചെയ്ത ശേഷം വീണ്ടും സംവിധാനം ചെയ്യാതെ പൊന്മാൻ പോലുള്ള സിനിമകളിൽ അഭിനയിക്കുന്നത് എങ്ങനെയാണെന്ന് താൻ ബേസിലിനോട് ചോദിച്ചുവെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി. അപ്പോൾ ബേസിൽ പറഞ്ഞത് തന്റെ കരിയറിലെ രണ്ട് വർഷം ശക്തിമാൻ സിനിമയ്ക്കായി മാറ്റി വെച്ചിരുന്നു എന്നാണ്.

അതേസമയം ബേസിൽ തന്നോട് ചോദിച്ച ഒരു കാര്യവും അനുരാഗ് കശ്യപ് പങ്കുവച്ചു. ‘ഞാൻ എങ്ങനെയാണ് ബോളിവുഡിൽ സർവൈവ് ചെയ്യുന്നത്? എന്നാണ് ബേസിൽ ചോദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കാരണം അവിടെയുള്ള പലരുടെയും ഈഗോയും മറ്റ് പ്രശ്നങ്ങളുമാണെന്നും, അത് ബേസിൽ ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും വളരെ വേഗം തന്നെ ബോളിവുഡ് എന്ന ഇന്റസ്ട്രിയെക്കുറിച്ച് അദ്ദേഹം ആലോചിക്കാൻ തുടങ്ങിയെന്നുമാണ് അനുരാഗ് കശ്യപ് വ്യക്തമാക്കിയത്.

പൊന്മാൻ, Photo: IMDb

ഒരു സമയത്ത് വലിയ രീതിയിൽ പ്രചരിച്ച റൂമറായിരുന്നു ബേസിൽ ജോസഫ് രൺവീർ സിങ്ങിനെ നായകനാക്കി ശക്തിമാൻ സിനിമ സംവിധാനം ചെയ്യുമെന്നത്. മിന്നൽ മുരളി പോലൊരു സൂപ്പർഹീറോ ചിത്രം മിനിമൽ ബഡ്ജറ്റിൽ ഒരുക്കിയ ബേസിലിന്റെ കൈകളിൽ ആ പ്രോജക്ട് എത്തിയാൽ മലയാളികൾക്കും അഭിമാനിക്കാവുന്ന ഒരു വലിയ സിനിമ ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു.

എന്നാൽ പിന്നീട് ആ സിനിമയെക്കുറിച്ചുള്ള വാർത്തകൾ പതിയെ മങ്ങിപ്പോയതാണ് കണ്ടത്. അതിനിടയിൽ ശക്തിമാന്റെ അവകാശങ്ങൾ രൺവീർ സിങ്ങിന് നൽകില്ലെന്ന് മുകേഷ് ഖന്ന പറഞ്ഞുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവന്നു.

പലരുടെയും വാശിയും ഈഗോയും കാരണം ആ സിനിമ തന്നെ നടക്കാതെ പോയി എന്നതാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കുവെക്കുന്ന അഭിപ്രായം.

അതേസമയം മിന്നൽ മുരളി പോലൊരു ചിത്രം താരതമ്യേന ചെറിയ ബഡ്ജറ്റിൽ മലയാളത്തിൽ ചെയ്യാൻ കഴിഞ്ഞത്, അനാവശ്യ ഈഗോകൾ കുറവായതും സിനിമയുടെ മേക്കിങ്ങിന് പ്രാധാന്യം നൽകുന്ന ഒരു സംവിധാനമുണ്ടായതുമാണ് എന്നുമാണ് ആരാധകർ പറയുന്നത്.

Content Highlight: Anurag Kashyap is saying what Basil Joseph asked.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.