'ഈ പ്രണയത്തിന്റെ വിശുദ്ധി ഒരു സിനിമയ്ക്കും പകര്‍ത്താനാകാത്തത്'; രോഹിത്-റിതിക ദമ്പതികള്‍ക്ക് ആശംസയുമായി അനുപം ഖേര്‍
Ind vs SL
'ഈ പ്രണയത്തിന്റെ വിശുദ്ധി ഒരു സിനിമയ്ക്കും പകര്‍ത്താനാകാത്തത്'; രോഹിത്-റിതിക ദമ്പതികള്‍ക്ക് ആശംസയുമായി അനുപം ഖേര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th December 2017, 5:07 pm

മുംബൈ: വിരാട് കോഹ്‌ലി-അനുഷ്‌ക ശര്‍മ്മ താരജോഡിയെ വിട്ട് സോഷ്യല്‍ മീഡിയ ഇപ്പോള്‍ പിന്നാലെ കൂടിയിരിക്കുന്നത് രോഹിത്-റിതിക ദമ്പതികള്‍ക്ക് പിന്നാലെയാണ്. ചരിത്രം കുറിച്ച രോഹിതിന്റെ ഡബിള്‍ സോഞ്ച്വറിയും അതുകണ്ട് കണ്ണുനിറഞ്ഞ് നില്‍ക്കുന്ന റിതികയുടെ ചിത്രവുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതാണ്.

ഇപ്പോഴിതാ റിതികയ്ക്കും രോഹിതിനും അഭിനന്ദനവുമായി ബോളിവുഡ് താരമായ അനുപം ഖേറും രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ദമ്പതികളെ അഭിനന്ദിച്ചത്. റിതികയുടേയും രോഹിതിന്റേയും പ്രണയ കഥയുടെ വിശുദ്ധി ഒരു സിനിമയ്ക്കും പകര്‍ത്താന്‍ കഴിയാത്തതാണെന്നായിരുന്നു അനുപമിന്റെ ട്വീറ്റ്.


Also Read: ‘സ്മിത്തും കോഹ്‌ലിയെ പോലെ ഫ്രീക്കായി’; ആഷസില്‍ ഡബിള്‍ സെഞ്ച്വറിയുമായി സ്മിത്തിന്റെ താണ്ഡവം; പ്രശംസയുമായി മുന്‍ ഇംഗ്ലണ്ട് താരം


സെക്കന്റുകള്‍ക്കൊണ്ട് ഒരുപാട് കഥ പറയുന്നതാണ് ഇരുവരുടേയും മുഖഭാവം പകര്‍ത്തിയ ക്ലോസപ്പ് ഷോട്ടുകളെന്നും രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍ നേരുന്നതായും അദ്ദേഹം ട്വീറ്റില്‍ കുറിക്കുന്നു.

തങ്ങളുടെ വിവാഹത്തിന്റെ രണ്ടാം വാര്‍ഷിക ദിനമായിരുന്നു രോഹിത് തന്റെ കരിയറിലെ മൂന്നാമത്തെ ഡബിള്‍ സെഞ്ച്വറി നേടുന്നത്. മൂന്ന് ഡബിള്‍ സെഞ്ച്വറി നേടിയ ഏക താരമാണ് രോഹിത്. രോഹിത് ഡബിള്‍ സെഞ്ച്വറിയടിച്ച വേളയില്‍ ക്യാമറക്കണ്ണുകളില്‍ നിറഞ്ഞു നിന്നത് ഗ്യാലറിയില്‍ വിതുമ്പി നില്‍ക്കുന്ന റിതികയായിരുന്നു.