തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസ് തിരുവനന്തപുരം എം.എൽ.എയും മുൻ മന്ത്രിയുമായ ആന്റണി രാജുവിന് ശിക്ഷ വിധിച്ച് കോടതി. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന് വർഷം തടവ് വർഷം തടവും പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്.
ജനപ്രാധിനിത്യ നിയമപ്രകാരമാണ് ശിക്ഷ വിധിച്ചത്. ആന്റണി രാജുവിനെ എം.എൽ. എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കുമെന്നും നിയമസഭ സെക്രട്ടറിയേറ്റ് ഉടൻ വിജ്ഞാപനം ഇറക്കും. തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് മത്സരിക്കാൻ കഴിയില്ല.
കഠിന തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും ആന്റണി രാജുവിന് ജയിൽവാസം നിർബന്ധമാകുന്നില്ല. ജാമ്യം, സ്റ്റേ എന്നിവ അനുവദിച്ചാലും അയോഗ്യത നിലനിൽക്കുമെന്ന് കോടതി അറിയിച്ചു.
തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് ആൻ്റണി രാജു.
ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായിരുന്ന ജോസിനും മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ ഏഴ് വർഷത്തിൽ താഴെ ആയതുകൊണ്ട് അപ്പീലിൽ വിധി വരുന്നത് വരെ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
കോടതിക്കുപുറത്ത് ആന്റണി രാജുവിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധമുയർത്തുന്നുണ്ട്.
Content Highlight: Antony Raju sentenced to three years in prison