കൊച്ചി: താരസംഘടനായ അമ്മയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ആസിഫ് അലി. അന്‍സിബ പ്രതികരിച്ചത് നിവൃത്തികേട് കൊണ്ടായിരിക്കുമെന്ന് ആസിഫ് അലി പറഞ്ഞു.
സംഘടനയിലെ പ്രശ്‌നങ്ങള്‍ അവിടെ തന്നെ പരിഹരിക്കണമെന്നും അങ്ങനെ പരിഹരിക്കുപ്പെടാത്തത് കൊണ്ടായിരിക്കും പബ്ലിക്കായി പറയേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. മതപരമായതോ ജാതിപരമായതോ ആയ കാര്യങ്ങളില്‍ കോമണ്‍സെന്‍സ് ഉപയോഗിച്ച് ബുദ്ധിപരമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
താരസംഘടനയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് നടി അന്‍സിബ ഹസന്‍ രംഗത്തെത്തിയിരുന്നു.
നടന്‍ ടിനി ടോം തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നും ജിഹാദിയെന്ന് വിളിച്ചുവെന്നും അവര്‍ ആരോപിച്ചിരുന്നു. നടി നീനാ കുറുപ്പും ടിനി ടോമിനെതിരെ സംഘടനാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ടിനി ടോമിനെതിരായി നിയമപരമായി നീങ്ങാനുള്ള തീരുമാനമെടുത്തിട്ടില്ലെന്നും തന്റെ അഭിഭാഷകനുമായി ആലോചിച്ച ശേഷമായിരിക്കും നടപടിയുണ്ടാവുകയെന്നും അന്‍സിബ ഹസന്‍ പറഞ്ഞു.
Content Highlight: Ansiba responded with non-fulfillment; problems should be resolved within the organization: Asif Ali