ദൃശ്യം എന്ന ക്ലാസിക് ഫ്രാഞ്ചൈസിയിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തിയ നടിയാണ് അൻസിബ ഹസൻ. അഭിനേത്രി എന്നതിലുപരി തൻെറ ശക്തമായ നിലപാടുകൾ വ്യക്തമായി തുറന്നു പറയാൻ മടിക്കാത്ത വ്യക്തികൂടിയാണ് അൻസിബ.
മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ തന്റെ നിലപാട് വ്യക്തമാക്കിയതിന്റെ പേരിൽ താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ തുറന്നു പറയുകയാണ് അൻസിബ ഹസൻ. ഏറ്റവും ഒടുവിൽ നടന്ന ജനറൽ ബോഡി മീറ്റിങ്ങിൽ അൻസിബ നടത്തിയ പ്രസംഗമായിരുന്നു സംഘടനക്കുള്ളിൽ വലിയ പൊട്ടിത്തെറികൾക്കു വഴിവെച്ചത്.
അന്ന് തനിക്കുവേണ്ടി സംസാരിക്കാൻ ആരും തന്നെ കൂടെയുണ്ടായിരുന്നില്ല എന്നും, അന്ന് അങ്ങനെ സംസാരിക്കാൻ കഴിഞ്ഞതിൽ താൻ ഇപ്പോൾ ഏറെ സന്തോഷിക്കുന്നു എന്നും അൻസിബ പറയുന്നു. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് അൻസിബ ഇക്കാര്യങ്ങൾ തുറന്നു സംസാരിച്ചത്.
ജനറൽ ബോഡി എത്തിയപ്പോളാണ് എനിക്കൊരു പിന്തുണ കിട്ടിയത്. ജനറൽ ബോഡിയിൽ പ്രധാന താരങ്ങൾ അല്ലെങ്കിൽ സൂപ്പർ താരങ്ങൾ എന്ന് പറയുന്ന താരങ്ങളിൽ ലാലേട്ടൻ മാത്രമേ പങ്കെടുത്തിട്ടുള്ളു.ലാലേട്ടൻ പറഞ്ഞത് ഞാൻ വ്യക്തിപരമായി ഒരു കാര്യം പറയില്ല, കാരണം 504 പേരുടെ ഒരു സംഘടനയാണ് അമ്മ. അപ്പോൾ ഇവിടെയുള്ള മജോരിറ്റി പറയുന്നതാണ്, അതിന്റെ കൂടെയാണ് ഞാൻ നിൽക്കുക. . ജനറൽ ബോഡി എന്ത് പറയുന്നോ ആ ഭാഗത്തു നിൽക്കും എന്നാണ് ലാലേട്ടൻ പറഞ്ഞത്.
എനിക്ക് എന്റെ ഭാഗം തെളിയിക്കേണ്ടത് എന്റെ അത്യാവശ്യം ആയിരുന്നു. എല്ലാ ഇടങ്ങളിലും എനിക്ക് തെളിയിക്കണം. അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ വേറെ ആരുമില്ല. എന്റെ ബുദ്ധിമുട്ട് കണ്ടിട്ടായിരിക്കാം ചിലപ്പോൾ മാല പാർവതി ചേച്ചി വന്നത്. ജനറൽ ബോഡിയിൽ എനിക്ക് വേണ്ടി ഒരുപാട് പേര് സംസാരിച്ചു. മാല പാർവതി, ഉഷ ഹസീന, പൊന്നമ്മ ബാബു, കന്യാ എന്നിവർ എനിക്ക് വേണ്ടി സംസാരിച്ചു. അവരെ ഒന്നും എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല.
അവർക്ക് ഞാൻ പ്രേത്യേകിച്ചു ഒന്നും കൊടുത്തിട്ടൊന്നും ഇല്ല. എന്റെ കയ്യിൽ കൊടുക്കാൻ ഒന്നുമില്ല. കൊടുക്കേണ്ട ആവശ്യവും ഇല്ല. അപ്പോൾ ഇതിലെ സത്യം കണ്ടിട്ടാണ് ഇവരെല്ലാം എന്റെ കൂടെ നിന്നത്. ജനറൽ ബോഡിയിൽ ഉണ്ടായിരുന്ന 99 ശതമാനം ആളുകളും എന്നെ സപ്പോർട്ട് ചെയ്താണ് നിന്നത്.
അന്ന് ജനറൽ ബോഡിയിൽ ഞാൻ സംസാരിച്ചത് എന്റെ നിവർത്തികേട് കൊണ്ടാണ്. എന്റെ ഭാഗം പറയാൻ ഞാൻ മാത്രമേ ഉള്ളു, മറ്റാരും ഇല്ല, ഞാൻ തന്നെ പറഞ്ഞു തെളിയിക്കേണ്ട അവസ്ഥയാണ്. അവിടെ എനിക്കൊരു വക്കീലിനെ കൊണ്ടുവന്നു എനിക്ക് വേണ്ടി സംസാരിക്കാൻ പറ്റില്ല. എനിക്ക് കിട്ടുന്ന ഒരു സമയം ആണത്’,അൻസിബ പറഞ്ഞു.
അന്ന് സംസാരിച്ചില്ലെങ്കിൽ ഇനി ജീവിതത്തിൽ ഒരിക്കലും എനിക്ക് അങ്ങനെ സംസാരിക്കാൻ ഒരു അവസരം ലഭിക്കില്ല എന്ന ഉൾബോധ്യത്തോടുകൂടിയാണ് ഞാൻ സ്റ്റേജിൽ കയറി സംസാരിക്കാൻ തുടങ്ങിയത്. പക്ഷെ ഉള്ളിന്റ ഉള്ളിൽ നിന്നും വന്ന വാക്കുകളായിരുന്നു അത് എന്നും, ആ കുറച്ചു സമയത്തിനുള്ളിൽ അത് സംസാരിക്കാൻ സാധിച്ചതിൽ താൻ ഏറെ സന്തോഷിക്കുന്നു എന്നും, അൻസിബ കൂട്ടിച്ചേർത്തു.
Content Highlight: Ansiba Hasan talks about the challenges she faced in AMMA federation