ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ഗർഭിണിയായ മകളെ പിതാവും ബന്ധുക്കളും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി.
ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ഗർഭിണിയായ മകളെ പിതാവും ബന്ധുക്കളും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി.
19 കാരിയായ മാന്യത പാട്ടീലാണ് കൊല്ലപ്പെട്ടത്. യുവതി ഏഴ് മാസം ഗർഭിണിയായിരുന്നു. വിവേകാനന്ദൻ എന്ന ദളിത് യുവാവിനെ വിവാഹം കഴിച്ചതിനാലാണ് യുവതിയെ കൊലപ്പെടുത്തിയത്.
മാന്യതയുടെ ഭർത്താവിനും കുടുംബത്തിനും മർദനമേറ്റതായും വിവരമുണ്ട്. സംഭവത്തിൽ പിതാവുൾപ്പെടെ നാലുപേർ കസ്റ്റഡിയിലാണ്.
വിവാഹ ശേഷം മാന്യതയും വിവേകാനന്ദനും ഹാവേരി എന്ന സ്ഥലത്തേക്ക് താമസം മാറ്റിയിരുന്നു. ജന്മനാടായ ഹുബ്ബള്ളിയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് സംഭവം.
നിലവിൽ മാന്യതയുടെ കൊലപാതകത്തിൽ ബന്ധപ്പെട്ട് ഹുബ്ബള്ളി റൂറൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Content Highlight: Another honor killing in Karnataka; Pregnant daughter hacked to death by father and relatives