| Monday, 14th April 2025, 7:41 am

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം; അതിരപ്പള്ളിയില്‍ 20കാരന് ദാരുണാന്ത്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കേരളത്തില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. അതിരപ്പിള്ളി അടിച്ചില്‍തോട്ടിയില്‍ സെബാസ്റ്റ്യന്‍ (20) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇന്നലെ (ഞായര്‍) രാത്രി ഒമ്പതരയോടെയാണ് സംഭവം.

കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സുഹൃത്തക്കളോടൊപ്പമാണ് സെബാസ്റ്റ്യന്‍ തേന്‍ ശേഖരിക്കാന്‍ പോയത്. കൂടെയുണ്ടായിരുന്നവര്‍ക്ക് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നു.

സംസ്ഥാനത്ത് നാട്ടിൽ കാട്ടാന ഇറങ്ങിയുള്ള ആക്രമണങ്ങളിൽ മരണസംഖ്യ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ അപകടം. കഴിഞ്ഞാഴ്ച പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചിരുന്നു.

Content Highlight: Another death in a wild elephant attack in kerala; 20-year-old dies tragically in Athirapally

Latest Stories

We use cookies to give you the best possible experience. Learn more