കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് അനൂപ് മേനോന്‍. എന്നാല്‍ വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകം ബോക്സ് ഓഫീസില്‍ പരാജയപ്പെട്ട സിനിമയായിരുന്നു.
പിന്നീട് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥ എന്ന ചിത്രത്തിലൂടെയാണ് അനൂപ് മേനോന്‍ മലയാളത്തില്‍ ശ്രദ്ധേയമായ ഒരു തിരിച്ചു വരവ് നടത്തുന്നത്. പകല്‍ നക്ഷത്രങ്ങള്‍, ബ്യൂട്ടിഫുള്‍ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ അദ്ദേഹം പത്മ എന്ന സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്.
തന്റെ പല സിനിമകളെയും ആളുകള്‍ ഇറങ്ങിയ സമയത്ത് വിമര്‍ശിച്ചിരുന്നുവെന്ന് അനൂപ് മേനോന്‍ പറയുന്നു. ട്രിവാന്‍ഡ്രം ലോഡ്ജ്, ബ്യൂട്ടിഫുള്‍ തുടങ്ങിയ സിനിമകളെ ഇറങ്ങിയ സമയത്ത് ട്രാഷ് എന്ന് വിളിച്ച പല നിരൂപകരുമുണ്ടെന്നും പിന്നീട് അവര്‍ തന്നെ അത് മികച്ച സിനിമയാണെന്ന് പറഞ്ഞിട്ടുണ്ടെന്നും അനൂപ് മേനോന്‍ പറയുന്നു. തന്റെ പകല്‍ നക്ഷത്രം എന്ന സിനിമയെ കുറിച്ചും ഒരു നിരൂപകന്‍ വളരെ മോശമായി പരമാര്‍ശിച്ചിട്ടുണ്ടെന്നും ഓരോ കാലഘട്ടത്തില്‍ അഭിപ്രായങ്ങള്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ എത്രയോ നിരൂപകര്‍ ട്രിവാന്‍ഡ്രം ലോഡ്ജിനെയും ബ്യൂട്ടിഫുളിനെയുമൊക്കെ ട്രാഷ് എന്ന് വിളിച്ചിട്ടുണ്ട്. അവര്‍ തന്നെ പിന്നീടതിനെ കള്‍ട്ട് ക്ലാസികാണെന്ന് പറഞ്ഞിട്ടുണ്ട്. പകല്‍ നക്ഷത്രങ്ങള്‍ സിനിമക്കും ഇതുപോലെ തന്നെ സംഭവിച്ചിട്ടുണ്ട്. പകല്‍ നക്ഷത്രങ്ങള്‍ ഇറങ്ങിയപ്പോള്‍ ഒരു പ്രശസ്ത നിരൂപകന്‍ എഴുതിയിട്ടുണ്ട്, ‘ഇറ്റ്‌സ് എ ബ്ലോച്ച് ഓണ്‍ മലയാളം സിനിമാസ് ക്ലാസ്’എന്ന്. അങ്ങനെ വരെ ആളുകള്‍ പറഞ്ഞിട്ടുണ്ട്,’ അനൂപ് മേനോന്‍ പറയുന്നു.
Content Highlight: Anoop Menon says that people criticized many of his films when they were released.