കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് അനൂപ് മേനോന്‍. എന്നാല്‍ വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകം ബോക്സ് ഓഫീസില്‍ പരാജയപ്പെട്ട സിനിമയായിരുന്നു. പിന്നീട് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥ എന്ന ചിത്രത്തിലൂടെയാണ് അനൂപ് മേനോന്‍ മലയാളത്തില്‍ ശ്രദ്ധേയമായ ഒരു തിരിച്ചു വരവ് നടത്തുന്നത്. പകല്‍ നക്ഷത്രങ്ങള്‍, ബ്യൂട്ടിഫുള്‍ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ അദ്ദേഹം പത്മ എന്ന സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്.
മമ്മൂട്ടിയുടെ ജോണി വാക്കര്‍ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അനൂപ് മേനോന്‍. ജോണി വാക്കറിലെ മമ്മൂട്ടിയുടെ കോസ്റ്റ്യൂമുകള്‍ കാണുമ്പോള്‍ ബ്രാന്റഡായി തോന്നുമെന്നും എന്നാല്‍ അതെല്ലാം ബാംഗ്ലൂരിലെ സ്ട്രീറ്റില്‍ നിന്ന് വാങ്ങിയതാണെന്ന് അനൂപ് മേനോന്‍ പറയുന്നു. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജോണി വാക്കര്‍ ഒരു വൈബ് പടമാണ്. അന്ന് മമ്മൂക്കയുടെ കോസ്റ്റ്യൂമുകള്‍ ബാംഗ്ലൂരിലെ സ്ട്രീറ്റില്‍ നിന്ന് വാങ്ങിയതാണ്. നമ്മള്‍ വിചാരിക്കും അതൊക്കെ ഭയങ്കര ബ്രാന്‍ഡഡ് ആണെന്ന്. ബര്‍ഗണ്ടി കളറും മാസ്റ്റേര്‍ഡ് യെല്ലോ ഒക്കെ ട്രെന്‍ഡിങ് ആണല്ലോ. അതൊക്കെ കാണുമ്പോള്‍ അന്നത്തെ ഏതോ വലിയ ബ്രാന്‍ഡാണെന്നാണ് വിചാരിക്കുക.
പക്ഷെ അതൊക്കെ ബിഷപ് റോഡിലെ സൈഡില്‍ നിന്ന് വാങ്ങിയതാണ്. ഒരു വൈല്‍ഡ് വെസ്റ്റേണ്‍ സിനിമ എങ്ങനെ നമ്മുടെ ബഡ്ജറ്റില്‍ ഇവിടെ അവതരിപ്പിക്കാന്‍ പറ്റും എന്നുള്ളതാണ് ആ സിനിമ,’ അനൂപ് മേനോന്‍ പറയുന്നു.
ജോണി വാക്കര്‍
മമ്മൂട്ടി, രഞ്ജിത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങങ്ങളാക്കി ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് ജോണി വാക്കര്‍. മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്ന ജോണി വര്‍ഗ്ഗീസ് എന്ന കഥാപാത്രം അനിയനോടൊപ്പം കോളേജില്‍ വീണ്ടും പഠിക്കാന്‍ വരുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് കഥാതന്തു.
Content Highlight: Anoop Menon says Mammootty’s costumes in Johnnie Walker Movie look branded, but they were all bought from the streets of Bangalore