'റീ ഇന്‍ഡ്രഡ്യൂസിങ് ഭാവന'; സയന്‍സ് ഫിക്ഷന്‍ ചിത്രം അനോമി ജനുവരി 30ന്
Malayalam Cinema
'റീ ഇന്‍ഡ്രഡ്യൂസിങ് ഭാവന'; സയന്‍സ് ഫിക്ഷന്‍ ചിത്രം അനോമി ജനുവരി 30ന്
ഐറിന്‍ മരിയ ആന്റണി
Saturday, 27th December 2025, 10:37 pm

റഹ്‌മാന്‍, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റിയാസ് മാരാത്ത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന അനോമിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 ജനുവരി 30 ന് ചിത്രം തിയേറ്ററുകളിലെത്തും. തീയതി പ്രഖ്യാപിച്ച് കൊണ്ടുള്ള വീഡിയോ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

സയന്‍സ് ഫിക്ഷന്‍ മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ക്യാരക്ടര്‍ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ഭാവനക്കും റഹ്‌മാനും പുറമെ വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിന്‍ ബെന്‍സണ്‍, അര്‍ജുന്‍ ലാല്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

പനോരമ സ്റ്റുഡിയോസും ടി സീരിസും ആദ്യമായി മലയാളത്തില്‍ എത്തിക്കുന്ന ചിത്രമാണ് അനോമി.ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവര്‍ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്.

ചിത്രത്തില്‍ സാറാ ഫിലിപ്പ് എന്ന കഥാപാത്രമായാണ് ഭാവന എത്തുന്നത്. ഹെര്‍ കോഡ് ഈസ് ട്രൂത്ത് എന്ന അടികുറിപ്പോടെയാണ് ഭാവനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വന്നിരുന്നത്.

അതേസമയം സുജിത് സാരംഗ് ക്യാമറ നിര്‍വഹിക്കുന്ന ചിത്രത്തിന് ഹര്‍ഷ് വര്‍ധന് രാമേശ്വരാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കിരണ്‍ ദാസാണ് സിനിമയുടെ എഡിറ്റിങ്. എറണാകുളം, പൊള്ളാച്ചി, കോയമ്പത്തൂര്‍,മുംബൈ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചത്.

Content Highlight: Anomie , starring Bhavana and Rahman in lead roles, releases on January 30th

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.