| Tuesday, 24th October 2023, 7:34 pm

കോളേജ് വിദ്യാര്‍ത്ഥിനിയായി നയന്‍താര; പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നയന്‍താര നായികയാവുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ പുറത്ത്. അന്നപൂരണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായാണ് നയന്‍താര എത്തുന്നത്. നയന്‍താരയുടെ 75ാമത്തെ് ചിത്രമാണ് അന്നപൂരണി.

നീലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം സീ സ്റ്റുഡിയോസ് ട്രിഡന്റ് ആര്‍ട്‌സ്, നാഡ് സ്റ്റുഡിയോസ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. എസ്. തമനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍മിക്കുന്നത്.

ജയ്, സത്യരാജ്, അച്യുത് കുമാര്‍, കെ.എസ്. രവികുമാര്‍, റെഡിന്‍ കിങ്‌സ്‌ലി, അച്യുത് കുമാര്‍, കുമാരി സച്ചു, രേണുക, കാര്‍ത്തിക് കുമാര്‍, സുരേഷ് ചക്രവര്‍ത്തി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡി.ഒ.പി: സത്യന്‍ സൂര്യന്‍. എഡിറ്റര്‍: പ്രവീണ്‍ ആന്റണി. കലാസംവിധാനം: ജി. ദുരൈരാജ്. കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: അനു വര്‍ദ്ധന്‍, ദിനേഷ് മനോഹരന്‍, ജീവ കാരുണ്യ. ശബ്ദം: സുരന്‍, അലഗിയ കൂത്തന്‍. പബ്ലിസിറ്റി ഡിസൈനുകള്‍: വെങ്കി. ഫുഡ് സ്‌റ്റൈലിസ്റ്റ്: ഷെഫ് ആര്‍.കെ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ലിന്‍ഡ അലക്‌സാണ്ടര്‍. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: സഞ്ജയ് രാഘവന്‍.

ഇരൈവനാണ് ഒടുവില്‍ തിയേറ്ററിലെത്തിയ നയന്‍താരയുടെ ചിത്രം. ഐ. അഹമ്മദ് സംവിധാനം ചെയ്യുന്ന ഇരൈവനില്‍ ജയം രവിയാണ് നായകനായത്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ജി ജയറാം എന്നിവരാണ് ചിത്രം നിര്‍മിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തില്‍ ഗാനങ്ങള്‍ ഒരുക്കുന്നത്.

Content Highlight: Annapoorani movie trailer

We use cookies to give you the best possible experience. Learn more