| Tuesday, 2nd July 2024, 1:23 pm

ഞാന്‍ പ്രഭാസിനെ കണ്ടിട്ടില്ല; അദ്ദേഹത്തിന്റെ ആ പെരുമാറ്റം സെറ്റില്‍ ഫേയ്മസാണ്: അന്ന ബെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാഗ് അശ്വിന്റെ സംവിധാനത്തില്‍ പ്രഭാസിനെ നായകനാക്കി എത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു കല്‍ക്കി 2898 എ.ഡി. ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ സിനിമയില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി, വിജയ് ദേവരകൊണ്ട, ബ്രഹ്‌മാനന്ദം, ശോഭന, അന്ന ബെന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി വന്‍ താരനിര തന്നെ ഒന്നിച്ചിരുന്നു.

ചിത്രത്തില്‍ കൈറ എന്ന കഥാപാത്രമായിട്ടാണ് അന്ന ബെന്‍ എത്തിയത്. കല്‍ക്കിയില്‍ അഭിനയിച്ചെങ്കിലും കോമ്പിനേഷന്‍ സീന്‍ ഇല്ലാത്തത് കാരണം താന്‍ പ്രഭാസിനെ നേരിട്ട് കണ്ടിട്ടില്ലെന്ന് പറയുകയാണ് അന്ന. ഫിലിമിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രഭാസ് ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എങ്ങനെയായിരുന്നു പെരുമാറിയത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

‘ആ സിനിമയില്‍ അഭിനയിച്ചെങ്കിലും ഞാന്‍ സത്യത്തില്‍ പ്രഭാസിനെ നേരിട്ട് കണ്ടിട്ടില്ല. കാരണം എനിക്ക് അദ്ദേഹവുമായി കോമ്പിനേഷന്‍ സീന്‍ ഇല്ലായിരുന്നു. എനിക്ക് ശോഭന മേമും ദീപികയും പശുപതി സാറുമായാണ് കോമ്പിനേഷനുള്ളത്. ഞാന്‍ അവരെ മാത്രമാണ് മീറ്റ് ചെയ്തിട്ടുള്ളത്. ബാക്കിയുള്ളവരെ കുറിച്ച് സെറ്റില്‍ ഓരോരുത്തരും പറഞ്ഞ് കേട്ടിട്ടുള്ള അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു.

പ്രഭാസ് സാര്‍ എങ്ങനെയാണ് ആളുകളോട് പെരുമാറുകയെന്നത് സെറ്റിലൊക്കെ ഫേയ്മസായ കാര്യമാണ്. അദ്ദേഹം എല്ലാവരെയും സ്‌നേഹത്തോടെ അപ്രോച്ച് ചെയ്യുന്ന ആളാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ നേരിട്ട് കാണാനുള്ള അവസരം എനിക്ക് കിട്ടിയിട്ടില്ല. പിന്നെ കല്‍ക്കിയുടെ റിലീസിന് ശേഷം ഞാന്‍ ഹൈദരാബാദിലേക്ക് പോയിട്ടില്ല,’ അന്ന ബെന്‍ പറഞ്ഞു.


Content Highlight: Anna Ben Talks About Prabhas

Latest Stories

We use cookies to give you the best possible experience. Learn more