| Sunday, 29th June 2025, 1:22 pm

'അപ്പ' എങ്ങനെ ആ സിനിമയുടെ ഡയലോഗുകള്‍ എഴുതി എന്ന് ഞാന്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്: അന്ന ബെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അന്ന ബെന്‍.
മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിലൂടെ കരിയര്‍ ആരംഭിച്ച അവര്‍
2020ല്‍ പുറത്തിറങ്ങിയ കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും സ്വന്തമാക്കി.

മലയാളത്തിന്റെ പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി.പി.നായരമ്പലത്തിന്റെ മകള്‍ കൂടിയാണ് അന്ന ബെന്‍. ബെന്നി.പി.നായരമ്പലത്തിന്റെ തിരക്കഥയില്‍ പിറന്ന ഛോട്ടാ മുംബൈ കഴിഞ്ഞ ദിവസങ്ങളില്‍ തിയേറ്ററില്‍ റീറിലീസ് ചെയ്തിരുന്നു. ഇപ്പോള്‍ ഛോട്ടാ മുംബൈയുടെ റീറിലീസിനെ പറ്റി സംസാരിക്കുകയാണ് അന്ന ബെന്‍.

ഛോട്ടാ മുംബൈ തിയേറ്ററില്‍ പോയി വീണ്ടും കണ്ടപ്പോള്‍ അന്ന് വിട്ടുപോയ പലതിനെയും വീണ്ടെടുക്കാനുള്ള ഒരവസരം കൂടിയായിരുന്നു അതെന്നും ഈ സിനിമ ഇറങ്ങുമ്പോള്‍ താനൊരു സ്‌കൂള്‍ കുട്ടിയായിരുന്നുവെന്നും അന്ന പറയുന്നു. അന്ന് മനസിലാകാതെ പോയ പല കാര്യങ്ങളും ഇന്നു ശ്രദ്ധയില്‍പ്പെട്ടുവെന്നും അദ്ദേഹം എങ്ങനെ ഈ ഡയലോഗുകള്‍ എഴുതി എന്ന് താന്‍ പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ടെന്നും നടി പറയുന്നു. ഇന്നത്തെ ഏറ്റവും പുതിയ കുട്ടികള്‍ പോലും സംസാരിക്കുന്ന രീതിയിലാണ് അന്ന് അച്ഛന്‍ ആ ഡയലോഗുകള്‍ എഴുതിയിരിക്കുന്നതെന്നും അന്ന ബെന്‍ കൂട്ടിച്ചേര്‍ത്തു.

ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി ഉള്‍പ്പടെ എല്ലാ നടന്മാരെയും ഒന്നിച്ച് ഒരിക്കല്‍ക്കൂടി സ്‌ക്രീനില്‍ കാണാന്‍ കിട്ടുന്ന വലിയൊരവസരം കൂടിയായിരുന്നു സിനിമയെന്നും റീ റിലീസ് കണ്ടുകഴിഞ്ഞപ്പോള്‍ അന്‍വര്‍ റഷീദും അച്ഛനും ചേര്‍ന്ന് ഇതുപോലെയുള്ള ഒരു മാസ് കോമഡി സിനിമ വീണ്ടും വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കല്യാണരാമനും തൊമ്മനും മക്കളും റീ റിലീസ് ചെയ്യണെമന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അന്ന ബെന്‍.

ഛോട്ടാ മുംബൈ തിയറ്ററില്‍ പോയി വീണ്ടും കാണുമ്പോള്‍ അത് വിട്ടുപോയ പലതിനെയും വീണ്ടെടുക്കാനുള്ള ഒരവസരം കൂടിയായിരുന്നു. ആദ്യം ഈ ചിത്രമിറങ്ങുമ്പോള്‍ ഞാനൊരു സ്‌കൂള്‍ കുട്ടിയായിരുന്നു. അന്നു മനസിലാകാതെ പോയ പല കാര്യങ്ങളും ഇന്ന് ശ്രദ്ധയില്‍പ്പെട്ടു. അപ്പ എങ്ങനെ ഈ ഡയലോഗുകള്‍ എഴുതി എന്ന് ഞാന്‍ പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട്. ഇന്നത്തെ ഏറ്റവും പുതിയ കുട്ടികള്‍ പോലും സംസാരിക്കുന്ന രീതിയിലാണ് അന്ന് ആ ഡയലോഗുകള്‍ എഴുതിയിരിക്കുന്നത്.

രാജന്‍ പി.ദേവ്, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി തുടങ്ങിയ നടന്മാരെ ഒന്നിച്ച് ഒരിക്കല്‍ക്കൂടി സ്‌ക്രീനില്‍ കാണാന്‍ കിട്ടുന്ന വലിയൊരവസരം കൂടിയായിരുന്നു സിനിമ. റീ റിലീസ് കണ്ടുകഴിഞ്ഞപ്പോള്‍ അന്‍വര്‍ അങ്കിളും അപ്പയും ചേര്‍ന്ന് ഇതുപോലെയുള്ള ഒരു മാസ് കോമഡി സിനിമ വീണ്ടും ചെയ്യണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. പലരും ഇതിനൊരു രണ്ടാം ഭാഗം വേണമെന്നും ആവശ്യപ്പെടുന്നു. കല്യാണരാമനും തൊമ്മനും മക്കളുമാണ് ഞാന്‍ റീ റിലീസ് ആഗ്രഹിക്കുന്ന സിനിമകള്‍,’ അന്ന ബെന്‍ പറയുന്നു.

Content Highlight: Anna ben talks about chotta mumbai re release

We use cookies to give you the best possible experience. Learn more