ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരി കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പിയുടെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന മുദ്രവാക്യത്തിനെതിരെ കോൺഗ്രസ്.
സ്ത്രീകളെ സംരക്ഷിക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദങ്ങൾ ഇതോടെ പൊളിഞ്ഞെന്ന് ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ പറഞ്ഞു. ദൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരി ജില്ലയിലെ ഒരു റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന 19 വയസ്സുള്ള അങ്കിത ഭണ്ഡാരിയുടെ കൊലപാതകം 2022 സെപ്റ്റംബറിലായിരുന്നു പുറത്തുവന്നത്. 2022 സെപ്റ്റംബർ 18 നായിരുന്നു അങ്കിതയെ കാണാതാവുകയും, പിന്നീട് ഒരു കനാലിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.
എന്നാൽ സമീപകാല സംഭവങ്ങൾക്ക് ശേഷം ഈ വാക്കുകൾക്ക് പിന്നിലെ യഥാർത്ഥ ഉദ്ദേശത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
BJP के पूर्व विधायक सुरेश राठौर का एक ऑडियो वायरल हो रहा है, जिसमें वो अंकिता भंडारी हत्याकांड से जुड़ा खुलासा कर रहे हैं।
वो बता रहे हैं- अंकिता की हत्या इसलिए हुई क्योंकि अंकिता के ऊपर दुष्यंत कुमार गौतम के साथ शारीरिक संबंध बनाने का दबाव बनाया जा रहा था। दुष्यंत कुमार गौतम… pic.twitter.com/chltIbgvBu
‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്നായിരുന്നു അവരുടെ മുദ്രാവാക്യം, എന്നാൽ സമീപകാല സംഭവങ്ങൾ ഈ വാക്കുകൾക്ക് പിന്നിലെ യഥാർത്ഥ ഉദ്ദേശത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നു,’ ഗണേഷ് ഗോഡിയാൽ പറഞ്ഞു.
മുൻ ബി.ജെ.പി എം.എൽ.എ സുരേഷ് റാത്തോഡിന്റെ ഭാര്യയുടെ ഒരു വീഡിയോ അടുത്തിടെ വലിയ ചർച്ചയായിരുന്നു. അങ്കിത ഭണ്ഡാരി കൊലക്കേസിൽ ബി.ജെ.പിയിലെ മുതിർന്ന ഭാരവാഹികൾക്ക് പങ്കുണ്ടെന്ന് ഭർത്താവ് പറയുന്ന സംഭാഷണങ്ങൾ തന്റെ കൈവശമുണ്ടെന്നായിരുന്നു വീഡിയോയിൽ അവർ ആരോപിച്ചത്.
വീഡിയോയിലെ ആരോപണങ്ങൾ ഗൗരവതരമായ അന്വേഷണം അർഹിക്കുന്നതാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
അങ്കിതയ്ക്ക് മേൽ സമ്മർദം ചെലുത്തിയിരുന്നതായി സൂചിപ്പിക്കുന്ന ഓഡിയോ റെക്കോർഡിങുകൾ തന്റെ പക്കലുണ്ടെന്ന് ബി.ജെ.പി എം.എൽ.എ അവകാശപ്പെടുന്നുണ്ടെന്നും ഇവ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അങ്കിത ഭണ്ഡാരിയുടെ തിരോധാനത്തിനും മരണത്തിനും തൊട്ടുപിന്നാലെ ബി.ജെ.പി സർക്കാർ സ്വീകരിച്ച നടപടികളെയും അദ്ദേഹം ചോദ്യം ചെയ്തു.
മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് തന്നെ അങ്കിത താമസിച്ചിരുന്ന ഹോട്ടൽ മുറി ബുൾഡോസർ ഉപയോഗിച്ച് തകർത്തെന്നും . ഫർണിച്ചറുകൾ ഭാഗികമായി കത്തിച്ച് സ്വിമ്മിങ് പൂളിൽ തള്ളിയെന്നും അദ്ദേഹം പറഞ്ഞു.
തെളിവുകൾ നശിപ്പിക്കാനുള്ള വ്യക്തമായ ശ്രമമാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
അങ്കിത ഭണ്ഡാരി കൊലപാതകക്കേസിലെ പ്രതികളെ ബി.ജെ.പിയും ഉത്തരാഖണ്ഡ് സർക്കാരും സംരക്ഷിക്കുകയാണെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു.
സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേൽനോട്ടത്തിൽ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്ത 10-12 ദിവസത്തിനുള്ളിൽ സി.ബി.ഐ അന്വേഷണത്തിൽ തീരുമാനമെടുത്തില്ലെങ്കിൽ, സംസ്ഥാനത്തെ ഗർവാൾ ഡിവിഷനിലുടനീളം കോൺഗ്രസ് വൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഗണേഷ് ഗോഡിയാൽ പറഞ്ഞു.
Content Highlight: Ankita Bhandari murder: BJP’s claims of protecting women are being refuted: Congress