മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളാണ് അഞ്ജലി മേനോന്‍. 2012ല്‍ പുറത്തിറങ്ങിയ മഞ്ചാടിക്കുരു എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി ഒരു സംവിധായക ആകുന്നത്. പിന്നീട് ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്സ് എന്നീ ചിത്രങ്ങളിലൂടെ ഹിറ്റ് മേക്കറായി മാറാന്‍ അവര്‍ക്ക് സാധിച്ചിരുന്നു.
വളരെ പെട്ടെന്ന് തന്നെ സിനിമയില്‍ വലിയൊരു ഫാന്‍ ബേസ് സ്വന്തമാക്കാനും അഞ്ജലിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ 2018ല്‍ പുറത്തിറങ്ങിയ കൂടെ എന്ന സിനിമക്ക് ശേഷം അഞ്ജലിയുടേതായി ഒരു തിയേറ്റര്‍ റിലീസ് ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ അതെന്ത് കൊണ്ടാണെന്ന് പറയുകയാണ് അഞ്ജലി മേനോന്‍.
തിയേറ്റര്‍ റിലീസ് വരും. ഒരു തമിഴ് സിനിമ അനൗണ്‍സ് ചെയ്തിട്ടുണ്ട്. അതിന്റെ എഴുത്തിലാണ്. വേറെയും ചില പ്രോജക്റ്റുകളുടെ ചര്‍ച്ചകള്‍ നടക്കുന്നു. തിയേറ്ററിന്റെ ത്രില്‍ മിസ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. അത് തിരികെ പിടിക്കണം,’ അഞ്ജലി മേനോന്‍ പറയുന്നു.
തുടര്‍ച്ചയായ ഹിറ്റുകള്‍ പ്രതീക്ഷയുടെ ഭാരം സമ്മാനിച്ചോ എന്ന ചോദ്യത്തിനും അഞ്ജലി അഭിമുഖത്തില്‍ മറുപടി പറഞ്ഞു. ഹിറ്റ് ആകുന്നതൊക്കെ ഭാഗ്യം പോലെയിരിക്കുമെന്നും ചെറിയ സിനിമയെന്നോ വലിയ സിനിമയെന്നോ ഉള്ള ഭാരമൊന്നും പ്രേക്ഷകരില്‍ നിന്നില്ലെന്നും അവര്‍ പറഞ്ഞു.
‘ഹിറ്റാകുന്നതൊക്കെ ഭാഗ്യം പോലെയിരിക്കും. കുഞ്ഞുസിനിമയെന്നോ വലിയ സിനിമയെന്നോ ഉള്ള ഭാരമൊന്നും പ്രേക്ഷകരില്‍ നിന്നില്ല. അതിലുപരി അവര്‍ എന്റെ സിനിമയില്‍ നല്ല കഥാനുഭവത്തെയും ആഴമുള്ള കഥാപാത്രങ്ങളെയും പ്രതീക്ഷിക്കുന്നുണ്ട്
അങ്ങനെയാണ് ഞാന്‍ മനസിലാക്കുന്നത്. ഓരോ സിനിമ ചെയ്യുമ്പോഴും പ്രേക്ഷകര്‍ അവരുടെ പ്രതീക്ഷകള്‍ ഒന്നുകൂടി തെളിച്ചത്തില്‍ മനസിലാക്കിത്തരാറുമുണ്ട്. അത് വലിയൊരു പ്രചോദനമാണ്,’ അഞ്ജലി മേനോന്‍ പറയുന്നു.
Content Highlight: Anjali Menon Talks Why There Won’t Be A Theatrical Release After Koode Movie