തമിഴ്-മലയാള സിനിമാപ്രമികൾക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ് നടി അനിഷ്മ അനിൽ കുമാർ. ‘സിറൈ’ എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടിയത്.
തുടർന്ന് ‘നീലോത്തി’ എന്ന ഗാനം വൈറലായതോടെ അനിഷ്മ കൂടുതൽ ശ്രദ്ധേയയായി. സിനിമാ പശ്ചാത്തലമൊന്നുമില്ലാതെ ഓഡിഷനുകൾ വഴിയാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്
അനിഷ്‌മ അനിൽകുമാർ, Photo: X.com
നിലവിൽ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ‘യൂത്ത്’ എന്ന ചിത്രത്തിലൂടെയും താരം തന്റെ കഴിവ് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ നസ്‌ലെനെയും ബേസിലിനെയും കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
‘ഖോദ, കുഞ്ഞിരാമായണം തുടങ്ങി സിനിമയിലെ ബേസിലേട്ടന്റെ വളർച്ച കണ്ട് ഇഷ്ടപ്പെട്ട ആരാധകരിലൊരാളാണ് ഞാനും. അദ്ദേഹം സെറ്റിൽ വരുമ്പോൾത്തന്നെ പ്രത്യേക ഊർജമാണ്.
ബേസിൽ ജോസഫ്, Photo: Basil joseph/ Facebook
എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ്. ബേസിലേട്ടൻ ലൊക്കേഷനിലുണ്ടാകുമ്പോൾ സമയം പോകുന്നതറിയില്ല. അദ്ദേഹത്തിന്റെ ആത്മവിശ്വാസം കാണുമ്പോൾ നമുക്കും പ്രചോദനമാണ്.
മരണമാസിൽ അഭിനയിക്കുന്ന സമയത്ത് ചില സീനുകളിലെ എന്റെ അഭിനയം കണ്ടിട്ട് നന്നായിട്ടുണ്ട് എന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. ഒരു തുടക്കക്കാരിക്ക് അഭിനന്ദനങ്ങൾ കിട്ടുമ്പോൾ ഒരു സന്തോഷമല്ലേ… നസ്‌ലെനും എനിക്ക് വളരെ ഇഷ്ടമുള്ള ആക്ടറാണ്. അനായാസമായി അഭിനയിക്കുന്നയാളാണ് നസ്‌ലെന്.
നസ്‌ലെന്, Photo: Naslen/ Facebook
‘കുംകി’ എന്ന സിനിമ കണ്ടതു മുതൽ വിക്രം പ്രഭുവിനോടും എനിക്ക് ആരാധനയുണ്ടായിരുന്നു. അദ്ദേഹത്തെ നേരിട്ട് കാണുമ്പോൾ ഞാൻ എന്തു ചെയ്യും എന്നൊക്കെ ഓർത്ത് ടെൻഷനടിച്ചിരുന്നു. സിറൈയിൽ അഭിനയിക്കുമ്പോൾ വളരെയധികം എന്നെ സപ്പോർട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് മലയാളി അഭിനേതാക്കളെ ഇഷ്ടമാണെന്ന് പറയാറുണ്ട്,’ അനിഷ്‌മ അനിൽകുമാർ പറഞ്ഞു.
നല്ല കഥാപാത്രങ്ങൾ തന്നെ തേടിയെത്തുന്നത് ഒരു അനുഗ്രഹമാണെന്ന് താരം പറഞ്ഞു. അഭിനയിച്ച എല്ലാ സിനിമകളിലും മികച്ച വേഷങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.
കഥയ്ക്ക് പ്രാധാന്യം നൽകുന്നവളാണെന്നും, സംവിധായകൻ ആ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലും ശ്രദ്ധ പുലർത്താറുണ്ടെന്നും അനിഷ്മ കൂട്ടിച്ചേർത്തു.
Content Highlight: Anishma anilkumar talk about Actor Naslen