തമിഴ് സിനിമാ ലോകത്ത് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ് അനിഷ്മ അനില്‍കുമാര്‍. ഐ.ആം കാതലന്‍ എന്ന മലയാള സിനിമയിലൂടെ കരിയര്‍ ആരംഭിച്ച അനിഷ്മ ബേസില് ജോസഫ് നായകനായ മരണമാസിലും മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെച്ചിരുന്നു.
എന്നാല്‍ 2025ല്‍ പുറത്തിറങ്ങിയ സുരേഷ് രാജ്കുമാരി സംവിധാനം ചെയ്ത സിറൈ എന്ന സിനിമയിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിലെ കലയരസി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തു. ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന കെന്‍ കരുണാസ് ചിത്രം യൂത്തിലും അനിഷ്മ പ്രധാനവേഷത്തിലെത്തിയിട്ടുണ്ട്. ചെറിയ ബജറ്റിലെത്തിയ ഇൗ റോം കോം ചിത്രം 50 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി.
ഇപ്പോഴിതാ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനുമായുള്ള അഭിമുഖത്തില്‍ തന്റെ സിനിമാ കരിയറിനെ കുറിച്ച് മനസ് തുറക്കുകയാണ് അനിഷ്മ അനില്‍ കുമാര്‍.
‘വളരെ അപ്രതീക്ഷിതമായി സംഭവിച്ചതാണ് ഇതെല്ലാം. ‘ഐ.ആം കാതലന്‍’ സിനിമ ഇറങ്ങിയ സമയത്ത് എന്നെ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയില്‍ നിന്ന് ബന്ധപ്പെട്ടിരുന്നു. വെട്രിമാരന്‍സാറിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് സുരേഷ് രാജകുമാരി സാര്‍. അദ്ദേഹമാണ് ‘സിറൈ’യുടെ സംവിധായകന്‍.
സുരേഷ് സാര്‍ ഒരു സിനിമ ചെയ്യുന്നുണ്ടെന്നും വിക്രം പ്രഭുവാണ് നായകനെന്നും സെക്കന്‍ഡ് ഹീറോ അക്ഷയും സംഗീത സംവിധാനം ജസ്റ്റിന്‍ പ്രഭാകരനുമാണെന്നും ഒക്കെ പറഞ്ഞ് മെസേജ് വന്നു. പറ്റിക്കാന്‍വേണ്ടി ആരോ ചെയ്യുന്നതാണെന്നാണ് കരുതിയത്. ഫെയ്ക്കാണെന്ന് കരുതിയ ആ മെസേജാണ് ജീവിതം മാറ്റിയത്. പിന്നെ, അവിടെച്ചെന്ന് ഓഡിഷന്‍ അറ്റെന്‍ഡ് ചെയ്തു,’ അനിഷ്മ അനില്‍കുമാറിന്റെ വാക്കുകള്‍.
തമിഴ്സിനിമയില്‍ അഭിനയിക്കുന്നത് വലിയ സന്തോഷമാണെന്നും കുഞ്ഞിലേ ഒരുപാട് തമിഴ് സിനിമകള്‍ കാണുമായിരുന്നുവെന്നും അനിഷ്മ അനില്‍കുമാര്‍ പറയുന്നു. അച്ഛന്‍ കമല്‍ ഹാസന്റെ വലിയ ആരാധനകനാണെന്നും ആദ്യത്തെ തമിഴ് ചിത്രം സിറൈ ചെയ്തപ്പോള്‍ തനിക്ക് അദ്ഭുതമായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.
Content Highlight: Anishma Amilkumar talks about the Tamil films she has been a part of