ഒരു ഗ്യാപ്പ് പോലുമില്ലാതെ ഹിറ്റുകള്‍, എങ്ങനെ സാധിക്കുന്നു അനീ, സോഷ്യല്‍ മീഡിയ മുഴുവന്‍ അനിരുദ്ധ് മയം
Indian Cinema
ഒരു ഗ്യാപ്പ് പോലുമില്ലാതെ ഹിറ്റുകള്‍, എങ്ങനെ സാധിക്കുന്നു അനീ, സോഷ്യല്‍ മീഡിയ മുഴുവന്‍ അനിരുദ്ധ് മയം
അമര്‍നാഥ് എം.
Wednesday, 25th February 2026, 9:55 am

ഒരു ഹിറ്റ് ആല്‍ബം നല്‍കാന്‍ തന്നെ പല സംഗീതസംവിധായകരും പാടുപെടുന്ന കാലമാണിത്. സോഷ്യല്‍ മീഡിയയുടെ കടന്നുവരവോട്  കൂടി പലരുടെയും അറ്റന്‍ഷന്‍ സ്പാന്‍ കുറഞ്ഞതും ഹുക്ക് സ്റ്റെപ്പിനും ഹുക്ക് ലൈനിനും സംവിധായകരടക്കം പലരും പ്രാധാന്യം നല്‍കിയതും ചില സംഗീത സംവിധായകര്‍ക്ക് തിരിച്ചടിയായി. ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ പലരും കളംവിടുകയും ചെയ്തു.

എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തനാവുകയാണ് അനിരുദ്ധ്. പുതിയ വര്‍ഷം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോള്‍ അനിരുദ്ധിന്റെ പാട്ടുകളാണ് പല പ്ലാറ്റ്‌ഫോമുകളിലും നിറഞ്ഞുനില്‍ക്കുന്നത്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ പാരഡൈസ് എന്ന ചിത്രത്തിലെ ‘ആയാ ഷേര്‍’ എന്ന ഗാനം ആ ലിസ്റ്റിലെ ഏറ്റവും പുതിയ എന്‍ട്രിയായി മാറി.

പാരഡൈസ് Photo: Reddit

മുമ്പ് ചെയ്ത വര്‍ക്കുകളുമായി യാതൊരു സാമ്യവുമില്ലാത്ത ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. അനിരുദ്ധിന് മാത്രം എങ്ങനെ ബാക്ക് ടു ബാക്ക് ചാര്‍ട്ബസ്റ്ററുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നു എന്നാണ് പലരും ചോദിക്കുന്നത്. ആദ്യ കേള്‍വിയില്‍ തന്നെ അഡിക്ടാക്കുന്ന തരത്തിലുള്ള ഗാനമാണ് ‘ആയാ ഷേര്‍’ എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

ഫെബ്രുവരിയില്‍ അനിരുദ്ധിന്റെ വക മൂന്നാമത്തെ ചാര്‍ട്ബസ്റ്ററാണിത്. ലവ് ഇന്‍ഷുറന്‍സ് കമ്പനിക്ക് വേണ്ടി ഒരുക്കിയ ‘എനക്കെന യാരും ഇല്ലയേ’ എന്ന ഗാനം വൈറലായി. 11 വര്‍ഷം മുമ്പ് പുറത്തുവിട്ട ഗാനം ഇപ്പോള്‍ സിനിമക്ക് വേണ്ടി ഉപയോഗിച്ചിരിക്കുകയാണ്. വാലന്റൈന്‍ ദിനത്തില്‍ പുറത്തുവന്ന ഗാനം പലരും ഇരുകൈയും നീട്ടി സ്വീകരിച്ചു.

അനിരുദ്ധ് Photo: Kolly Censor/ X.com

രജിനികാന്തും കമല്‍ ഹാസനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന റീയൂണിയന്‍ പ്രൊജക്ടിലും അനി തന്നെയായിരുന്നു സംഗീതം. കഴിഞ്ഞയാഴ്ച പുറത്തുവിട്ട ഗ്ലിംപ്‌സിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന് അനിരുദ്ധ് നല്‍കിയ ബി.ജി.എമ്മായിരുന്നു. റെട്രോ, വെസ്‌റ്റേണ്‍ സ്‌റ്റൈലുകള്‍ മിക്‌സ് ചെയ്ത് ഒരുക്കിയ ബി.ജി.എം പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുകയാണ്.

ജനുവരിയിലും അനിരുദ്ധ് തന്നെയായിരുന്നു താരം. അല്ലു അര്‍ജുന്‍- ലോകേഷ് പ്രൊജക്ട് അനൗണ്‍സ്‌മെന്റിന് അനി നല്‍കിയ ’23 തീം’ ഹിറ്റായി. ഇന്‍സ്റ്റഗ്രാമില്‍ ഈ തീം ഉപയോഗിച്ച് ഒരു മില്യണ്‍ റീലുകളാണ് പുറത്തിറങ്ങിയത്. ഒട്ടും ഗ്യാപ്പില്ലാതെ ബാക്ക് ടു ബാക്ക് ബാങ്ങറുകള്‍ ഒരുക്കുന്ന അനിരുദ്ധ് ഈ ജനറേഷനിലെ നമ്പര്‍ വണ്ണാണെന്ന് വീണ്ടും തെളിയിക്കുകായണ്.

അനിരുദ്ധ് Photo: Screen grab/ Sun Pictures

അനിരുദ്ധിന്റെ ലൈനപ്പും പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. ജന നായകന്‍, ജയിലര്‍ 2, AA 23, പാരഡൈസ്, കിങ്, ഡി.സി, തലൈവര്‍ 173, രജിനി- കമല്‍ റീയൂണിയന്‍ തുടങ്ങി വമ്പന്‍ പ്രൊജക്ടുകളാണ് ലിസ്റ്റിലുള്ളത്. കഴിഞ്ഞവര്‍ഷത്തേതുപോലെ ഈ വര്‍ഷവും അനിരുദ്ധ് കളംനിറയുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Anirudh’s new song in Paradise became viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം