| Thursday, 15th May 2025, 3:26 pm

എൻ്റെ ശബ്ദത്തിൻ്റെ കൂടെ കുഞ്ഞിലേ മുതൽ ആരാധിക്കുന്ന ലാലേട്ടൻ്റെ ഫേസ് വന്നപ്പോൾ രോമാഞ്ചം വന്നു: അനില രാജീവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രജപുത്ര വിഷ്വൽ മീഡിയയിലൂടെ എം. രഞ്ജിത്ത് നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. മോഹൻലാൽ, ശോഭന എന്നിവർക്കൊപ്പം ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, പ്രകാശ് വർമ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് സിനിമ ഇപ്പോഴും. ബോക്സ് ഓഫീസില്‍ നിന്ന് ഇതിനോടകം 200 കോടിയോളം ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

ചിത്രത്തിലെ ‘പേമാരി ഇവനായെ’ എന്ന പാട്ട് പാടിയത് അനില രാജീവ് എന്ന ഗായികയായിരുന്നു. ഇപ്പോൾ പാട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് അനില രാജീവ്.

തിയേറ്ററിൽ ആ സീൻ കണ്ടപ്പോൾ രോമാഞ്ചം വന്നുവെന്നും അത്തരമൊരു മൊമൻ്റായിരുന്നു അതെന്നും അനില പറഞ്ഞു. തൻ്റെ പാട്ടും അതിൻ്റെ കൂടെ താൻ കുഞ്ഞുനാൾ മുതൽ ആരാധിക്കുന്ന മോഹൻലാലിൻ്റെ മുഖം കൂടി വന്നപ്പോൾ അത് ഡബിള്‍ ധമാക്ക ആയിരുന്നെന്നും അനില കൂട്ടിച്ചേർത്തു.

തിയേറ്ററിലെ ആരവങ്ങളും കാണികളുടെ സപ്പോര്‍ട്ടും കൈയ്യടികളും എല്ലാം കൂടി വന്നപ്പോൾ അത് വല്ലാത്തൊരു അവസ്ഥയായിരുന്നെന്നും സിനിമക്ക് വേണ്ടി കോള്‍ വന്നപ്പോൾ കറക്ട് ആയിട്ടുള്ള ഗാനം തന്നെയാണ് തനിക്ക് കിട്ടിയതെന്നും അത് വർക്ക് ആയെന്നും അനില കൂട്ടിച്ചേർത്തു. ക്ലബ്. എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അനില രാജീവ്.

‘തിയേറ്ററില്‍ അത് കാണുമ്പോള്‍ രോമാഞ്ചം വന്നു. അങ്ങനെയൊരു മൊമന്റ് ആയിരുന്നു. പിന്നെ നമ്മുടെ പാട്ടും അതിന്റെ കൂടെ നമ്മള്‍ കുഞ്ഞിലേ തൊട്ട് ആരാധിക്കുന്ന ലാലേട്ടന്റെ ഫേസ് കൂടി വരുമ്പോള്‍ അത് ഡബിള്‍ ധമാക്ക എന്നൊക്കെ പറയാം. പിന്നെ അതിന്റെ കൂട്ടത്തിലെ തിയേറ്ററിലെ ആരവങ്ങളും കാണികളുടെ സപ്പോര്‍ട്ടും കൈയ്യടികളും എല്ലാം കൂടി വന്നപ്പോള്‍ ഒന്നും പറയണ്ട.

എനിക്ക് ഈ സിനിമക്ക് വേണ്ടി കോള്‍ വന്നപ്പോൾ കറക്ട് ആയിട്ടുള്ള ആപ്റ്റ് ആയിട്ടുള്ള സാധനം തന്നെയാണ് ലക്ക്‌ലി വന്നത്. അത് വര്‍ക്ക് ആയി,’ അനില പറയുന്നു.

Content Highlight: Anila Rajeev Talking About Thudarum Movie Song and Mohanlal

We use cookies to give you the best possible experience. Learn more