'അതെല്ലാം പഴങ്കഥ'; ആരാധകര്‍ക്ക് സര്‍പ്രൈസുമായി കോഹ്‌ലിയുടെ വിവാഹ സത്കാരത്തിനു കുംബ്ലെയുമെത്തി
Virat-Anushka
'അതെല്ലാം പഴങ്കഥ'; ആരാധകര്‍ക്ക് സര്‍പ്രൈസുമായി കോഹ്‌ലിയുടെ വിവാഹ സത്കാരത്തിനു കുംബ്ലെയുമെത്തി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th December 2017, 10:21 am

മുംബൈ: ഇറ്റലില്‍ നിന്ന വിവാഹിതരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുടെയും വിവാഹ സത്കാരത്തില്‍ ഒടുവില്‍ ആ അതിഥിയുമെത്തി. താരത്തിന്റെ വിവാഹ വാര്‍ത്ത പുറത്തു വന്നപ്പോള്‍ മുതല്‍ ആരാധകര്‍ തിരഞ്ഞത് മുന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയുടെ ആശംസകള്‍ കോഹ്‌ലിയ്ക്ക ലഭിച്ചോ എന്നായിരുന്നു.

നായകനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടകര്‍ന്ന് പരിശീലക സ്ഥാനം ഉപേക്ഷിച്ച കുംബ്ലെ പിണക്കം മറന്നു ആശംസകള്‍ നേരുന്നത് കാത്തിരുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് താരം വിവാഹ സത്കാരത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്.

മാസങ്ങള്‍ക്ക് മുന്‍പ് കോഹ്‌ലിയും കുബ്ലേയും തമ്മില്‍ ടീമില്‍ ഉടലെടുത്ത ശീതയുദ്ധത്തിന്റെ വാര്‍ത്തകള്‍ കണ്ടിരുന്ന ആരാധകരെ കുബ്ലേയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസീസ്, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കെതിരെ പരമ്പര ജയം നേടിയതിന് പുറമെ, ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലേക്ക് കുംബ്ലയുടെ കീഴിലെ ഇന്ത്യ എത്തിയിരുന്നു. എന്നാല്‍ എന്റെ രീതികളോട് നായകന് പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല എന്ന കാരണം തുറന്നു പറഞ്ഞ് കുബ്ല തന്റെ രാജി പ്രഖ്യാപിക്കുകയായിരുന്നു.