| Saturday, 12th April 2025, 2:44 pm

അദ്ദേഹവുമായി നടത്തിയ കൂടികാഴ്ചയാണ് ജീവിതത്തില്‍ വഴിത്തിരിവായത്: അനിഘ സുരേന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് അനിഘ സുരേന്ദ്രന്‍. ബാലതാരമായാണ് നടി തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. ഇന്ന് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരേ സമയം അറിയപ്പെടുന്ന നായികയാണ് അനിഘ.

സിനിമയിലേക്ക് വന്നതിനെ കുറിച്ചും സിനിമയില്‍ നിന്നും ലഭിച്ച സന്തോഷത്തെ കുറിച്ചും സംസാരിക്കുകയാണ് അനിഘ സുരേന്ദ്രന്‍. കഥ തുടരുന്നു എന്ന സിനിമയിലേക്ക് സത്യന്‍ അന്തിക്കാട് തന്നെ വിളിച്ചത് താന്‍ ചെയ്ത പരസ്യങ്ങള്‍ കണ്ടിട്ടാണെന്നും അദ്ദേഹവുമായി നടത്തിയ കൂടികാഴ്ചയാണ് ജീവിതത്തില്‍ വഴിത്തിരിവായതെന്നും അനിഘ പറയുന്നു.

മമ്മൂക്ക, അജിത് സാര്‍, നയന്‍താര ചേച്ചി അടക്കമുള്ള ഒരുപാട് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചുവെന്നതാണ് സിനിമയില്‍ വന്നതുകൊണ്ടുള്ള സന്തോഷം

മമ്മൂട്ടി, അജിത്, നയന്‍താര തുടങ്ങിയവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതാണ് സിനിമയില്‍ നിന്നും ലഭിച്ച സന്തോഷങ്ങളെന്നും അനിഘ പറഞ്ഞു. ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനിഘ സുരേന്ദ്രന്‍.

‘ഞാനും ഏട്ടന്‍ അങ്കിതും അക്കാലത്ത് ഒരുപാട് പരസ്യങ്ങള്‍ ചെയ്തിരുന്നു. ഒരു സോപ്പിന്റെ പരസ്യം കണ്ടിട്ടാണ് സത്യനങ്കിള്‍ ‘കഥ തുടരുന്നു’ എന്ന സിനിമയിലേക്ക് വിളിക്കുന്നത്. ഒരുദിവസം അദ്ദേഹത്തെ ചെന്നുകാണാന്‍ പറഞ്ഞു. കണ്ടപ്പോള്‍ അദ്ദേഹം ചില ചോദ്യങ്ങള്‍ ചോദിച്ചു. മറുപടിയെല്ലാം സത്യനങ്കിള്‍ ശ്രദ്ധാപൂര്‍വം കേട്ടു. ആ സംസാരം കുറച്ചുനേരം നീണ്ടു. ആ കൂടിക്കാഴ്ച്ച ജീവിതത്തിലെ വഴിത്തിരിവായി.

ഒരു സോപ്പിന്റെ പരസ്യം കണ്ടിട്ടാണ് സത്യനങ്കിള്‍ ‘കഥ തുടരുന്നു’ എന്ന സിനിമയിലേക്ക് വിളിക്കുന്നത്

മമ്മൂക്ക, അജിത് സാര്‍, നയന്‍താര ചേച്ചി അടക്കമുള്ള ഒരുപാട് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചുവെന്നതാണ് സിനിമയില്‍ വന്നതുകൊണ്ടുള്ള സന്തോഷം. ഒപ്പം സത്യനങ്കിള്‍, ധനുഷ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാനായി. ഓരോന്നും ഓരോ പാഠശാലയായിരുന്നു. പുതിയ ഒരുപാട് കാര്യങ്ങള്‍ പഠിച്ചെടുത്തു. മനോഹരനിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടായി.

ഭാസ്‌ക്കര്‍ ദ റാസ്‌കലിന്റെ ഷൂട്ടിങ് ഇടവേളയില്‍ ഞാനും സനൂപും ഗെയിം കളിക്കുകയാണ്. അവിടേക്ക് വന്ന മമ്മൂക്ക എന്താണ് പരിപാടി എന്ന് ചോദിച്ചു. ഗെയിം കളിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്കയും ഞങ്ങള്‍ക്കൊപ്പം കൂടി. അത് രസകരമായ നിമിഷമായിരുന്നു. ‘ഐ ലവ് യു മമ്മി’ പാട്ടിന്റെ ചിത്രീകരണവും മറക്കാനാവില്ല. ഞാന്‍ ആദ്യമായി ലിപ് നല്‍കുന്ന പാട്ടായിരുന്നു അത്. നയന്‍താര ചേച്ചി ഒരുപാട് സഹായിച്ചു.

വിശ്വാസം എന്ന ചിത്രത്തിന്റെ ഷൂട്ടിന്റെ സമയത്തും നല്ല ഓര്‍മകളുണ്ടായി. അജിത് സാറിനൊപ്പം കാറില്‍ കുറച്ചു രംഗങ്ങളുണ്ട്. കാറിലായതുകൊണ്ട് കട്ട് പറഞ്ഞാലും അതിനുള്ളില്‍ത്തന്നെ ഇരിക്കണം. അവിടെവെച്ച് അജിത് സാര്‍ ഒരുപാട് കഥകള്‍ പറഞ്ഞു,’ അനിഘ സുരേന്ദ്രന്‍ പറയുന്നു.

Content highlight: Anikha Suresndran Talks About Sathyan Anthikkad

We use cookies to give you the best possible experience. Learn more