ഐ.പി.എല്ലില്‍ നിന്ന് വിരമാക്കിയാല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ ആന്ദ്രേ റസല്‍. 13 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ചാണ് താരത്തിന്റെ പടിയിറക്കം. അടുത്ത സീസണിനായുള്ള മിനി ലേലം ഡിസംബറില്‍ നടക്കാനിരിക്കെയാണ് റസല്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
11 വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമായിരുന്ന റസല്‍ ടീമിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫായി അടുത്ത സീസണില്‍ കൂടെയുണ്ടാവുമെന്നും പോസ്റ്റിലൂടെ അറിയിച്ചു. ഐ.പി.എല്‍ 2026ന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ റിലീസ് ചെയ്തിരുന്നു.
