ആന്ധ്രാ പ്രീമിയര്‍ ലീഗില്‍ കൗതുകമായി യുവതാരം പിട്ട അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകന്റെ അതേ പേര് തന്നെയാണ് ഈ 19കാരനെയും ശ്രദ്ധേയനാക്കിയത്. ആന്ധ്രാ പ്രീമിയര്‍ ലീഗില്‍ കകിനാദ കിങ്‌സിനായാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ കളത്തിലിറങ്ങുന്നത്.
അതേസമയം, ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ കകിന്ദ കിങ്‌സ് ഹനുമ വിഹാരിയുടെ അമരാവതി റോയല്‍സിനെ നേരിടുകയാണ്. വിശാഖപട്ടണത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അമരാവതി ബൗളിങ് തെരഞ്ഞെടുത്തു.
മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നില്ല അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ പുറത്തെടുത്തത്. പത്ത് പന്ത് നേരിട്ട താരം ആറ് റണ്‍സിന് പുറത്തായി. ഗവ്വാല മല്ലികാര്‍ജുനയുടെ പന്തില്‍ സന്തോഷ് കുമാറിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
മത്സരം നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് എന്ന നിലയിലാണ് കകിനാദ കിങ്‌സ് ബാറ്റിങ് തുടരുന്നത്. അര്‍ധ സെഞ്ച്വറി നേടിയ കെ.പി. സായ് രാഹുലിന്റെ കരുത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തുന്നത്.