ഞാനും മമിതയും അത്തരം അവസരങ്ങള്‍ സ്വപ്‌നം കണ്ടിട്ടുണ്ട്; അതില്‍ വലിയ സന്തോഷം ഉണ്ട്: അനശ്വര രാജന്‍
Malayalam Cinema
ഞാനും മമിതയും അത്തരം അവസരങ്ങള്‍ സ്വപ്‌നം കണ്ടിട്ടുണ്ട്; അതില്‍ വലിയ സന്തോഷം ഉണ്ട്: അനശ്വര രാജന്‍
ഐറിന്‍ മരിയ ആന്റണി
Tuesday, 3rd March 2026, 5:00 pm

2017ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിക്കുകയും ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത നടിയാണ് അനശ്വര രാജന്‍. പിന്നീട് സൂപ്പര്‍ ശരണ്യ, നേര്, രേഖാചിത്രം തുടങ്ങി മികച്ച സിനിമകളുടെ ഭാഗമായ താരം തമിഴ്, തെലുങ്ക് ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Photo: അനശ്വര രാജന്‍, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ സിനിമയിലെ രംഗത്തില്‍ നിന്ന്

പ്രേക്ഷകര്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന വേഷങ്ങള്‍ ചെയ്ത താരത്തിന് പലപ്പോഴും സിനിമയില്‍ ഗേള്‍ നെക്‌സ്റ്റ് ഡോര്‍ എന്ന വിശേഷണം ലഭിക്കാറുണ്ട്. സൂപ്പര്‍ ശരണ്യ, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ഓസ്ലര്‍ എന്നീ സിനിമകള്‍ അതിനുദാഹരണമാണ്. ഇപ്പോള്‍ മഹിളാരത്‌നവുമായുള്ള അഭിമുഖത്തില്‍ ഗേള്‍ നെക്സ്റ്റ് ഡോര്‍ എന്ന വിശേഷണം തനിക്ക് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് അനശ്വര പറയുന്നു.

‘അങ്ങനെ അതെനിക്ക് കൂടുതല്‍ സന്തോഷം പകരുന്നു. അവര്‍ക്ക് എന്നെ കാണുമ്പോള്‍, അവരുടെ വീട്ടില്‍ നിന്നും വന്ന ഒരു കുട്ടിയെപ്പോലെ തോന്നുന്നു. ഇത് പ്രേക്ഷകരില്‍ പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ആദ്യം ഞാന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ‘നിങ്ങള്‍ ചെയ്ത കഥാപാത്രം എന്റെ മകളെപ്പോലെയുണ്ട്’ എന്ന് ഒരാള്‍ പറഞ്ഞു. പല അമ്മമാരും ഞാന്‍ അവരുടെ മകളെപ്പോലെ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അത് സന്തോഷം തന്നെ,’ അനശ്വര പറയുന്നു.

തന്റെ സുഹൃത്തുക്കളായ മാത്യു തോമസിനെ കുറിച്ചും മമിത ബൈജുവിനെ കുറിച്ചും അനശ്വര മനസ് തുറന്നു. അവരുടെ വളര്‍ച്ചയില്‍ താന്‍ അഭിമാനിക്കുന്നുണ്ടെന്നും താനും മാത്യു തോമസും ഒന്നിച്ചാണ് കരിയര്‍ തുടങ്ങിയതെന്നും നടി പറഞ്ഞു.

അദ്ദേഹം ധനുഷിന്റെ സിനിമയില്‍ അഭിനയിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും മമിത ജനനായകനില്‍ വിജയ്‌യുടെ കൂടെ അഭിനയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു. അത്തരം അവസരങ്ങള്‍ തങ്ങള്‍ സ്വപ്നം കണ്ടിട്ടുണ്ടെന്നും അത്തരം സ്വപ്നങ്ങള്‍ ഇപ്പോള്‍ അവര്‍ക്ക് സഫലമാവുന്നുണ്ടെന്നും നടി പറഞ്ഞു. ഓരോരുത്തരുടെയും വളര്‍ച്ചയില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു.

വിത്ത് ലവാണ് അനശ്വരയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. നവാഗതനായ മദന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍ അബിഷന്‍ ജീവിന്താണ് നായകവേഷത്തിലെത്തിയത്. റോം കോം ഴോണറില്‍ ഒരുങ്ങിയ സിനിമ മികച്ച നിരൂപ പ്രശംസ നേടുകയും ബോക്‌സ് ഓഫീസില്‍ വിജയിക്കുകയും ചെയ്തു. അനശ്വരയുടെ ആദ്യ അന്യ ഭാഷ ഹിറ്റ് കൂടിയാണ് വിത്ത് ലവ്.

=Content Highlight: Anaswara talks about Mamita Baiju and Mathew Thomas

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.