| Thursday, 17th April 2025, 1:31 pm

മമ്മൂക്കയുടെ ഏറ്റവും റൊമാന്റിക്കായ സീനാണ് ആ ചിത്രത്തിലേത്, എപ്പോള്‍ കണ്ടാലും ഞാന്‍ കരയും: ആനന്ദ് മന്മഥന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുക്കം സിനിമകള്‍ കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ നടനാണ് ആനന്ദ് മന്മഥന്‍. ഹിമാലയത്തിലെ കശ്മലന്‍ എ സിനിമയിലൂടെയാണ് അരങ്ങേറിയതെങ്കിലും ജയ ജയ ജയ ജയ ഹേയിലൂടെയാണ് ആനന്ദ് ശ്രദ്ധേയനായത്. പിന്നീട് ഒരുപിടി മികച്ച വേഷങ്ങള്‍ ആനന്ദിനെ തേടിയെത്തിയിരുന്നു. ലവ് അണ്ടര്‍ കസ്ട്രക്ഷന്‍ എന്ന വെബ് സീരീസിലെ കോട്രാക്ടര്‍ ജിജിയും പൊന്മാനിലെ ബ്രൂണോയും ആനന്ദിലെ നടനെ അടയാളപ്പെടുത്തുകയായിരുന്നു.

ഇപ്പോള്‍ തന്നെ ഏറെ ആകര്‍ഷിച്ച മമ്മൂട്ടിയുടെ കണ്ടുകൊണ്ടൈന്‍ കണ്ടുകൊണ്ടൈന്‍ എന്ന സിനിമയിലെ ഒരു സീനിനെ കുറിച്ച് സംസാരിക്കുകയാണ് ആനന്ദ് മന്മഥന്‍.

തന്നെ ഒരുപാട് സ്വാധീനിച്ച സീനാണ് കണ്ടുകൊണ്ടൈന്‍ കണ്ടുകൊണ്ടൈന്‍ എന്ന സിനിമയിലെ പ്രൊപ്പോസല്‍ സീനെന്നും താന്‍ ഏറ്റവും കൂടുതല്‍ റൊമാന്റിക് ആയിട്ടുള്ളൊരു നടനെ കണ്ടത് ആ സീനിലാണെും ആനന്ദ് മന്മഥന്‍ പറയുന്നു. താന്‍ ആ സീന്‍ ഇടക്കിടെ കാണാറുണ്ടെും എപ്പോള്‍ കണ്ടാലും തനിക്ക് കരച്ചില്‍ വരാറുണ്ടെും അദ്ദേഹം പറയുന്നു. മമ്മൂട്ടിയുെട ഗംഭീരമായ പെര്‍ഫോമന്‍സാണ് ആ സിനിമയിലേതെന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു. റെഡ് എഫ് എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ടുകൊണ്ടൈന്‍ കണ്ടുകൊണ്ടൈന്‍ എന്ന സിനിമയില്‍ തിരിച്ച് ഐശ്വര്യ റായി പ്രൊപ്പോസ് ചെയ്യുന്ന സീനില്‍, മമ്മൂക്ക ഐശ്വര്യ റായിയുടെ കഥാപാത്രത്തോട് ‘ഇതുവരെ കൊണ്ട് വന്ന പ്രൊപ്പോസലുകളെല്ലാം കളഞ്ഞില്ലേ’ എന്ന് അദ്ദേഹം ആ കഥാപാത്രത്തിനോടുള്ള ഇഷ്ടം ഉള്ളില്‍ ഒളിപ്പിച്ച വെച്ചിട്ട് പറയുന്ന സീനുണ്ട്. അവിടെ ഐശ്വര്യ റായിയുടെ കഥാപാത്രം ഞാന്‍ ആളെ കണ്ട് പിടിച്ചു അത് നിങ്ങളാണെന്ന പറഞ്ഞ ആ ഒരു സീനുണ്ട്, അത് ഭയങ്കര രസമാണ്.

അതിലാണ് ഞാന്‍ ഏറ്റവും കൂടുതല്‍ റൊമാന്റിക് ആയിട്ടുള്ള ഒരു ആക്ടറിനെ കണ്ടിട്ടുള്ളത്. ഏറ്റവും റൊമാന്റിക് ആയി ഒരു ആക്ടര്‍ അഭിനയിച്ച് കണ്ടിട്ടുള്ളത് ആ സീനിലാണ്. അത് എന്നെ വളരെ ഇന്‍ഫ്‌ളൂവെന്‍സ് ചെയ്തിട്ടുണ്ട്. ആ സീന്‍ ഞാന്‍ ഇടക്കിടക്ക് എടുത്ത് കാണാറുണ്ട്. ആ സീന്‍ എപ്പോള്‍ കണ്ടാലും എന്റെ കണ്ണ് നിറയും. മമ്മൂക്കയുടെ ഭയങ്കര അഭിനയമാണ് ആ സിനിമയില്‍,’ ആനന്ദ് മന്മഥന്‍ പറയുന്നു.

2000ല്‍ രാജീവ് മേനോന്‍ സംവിധാനം ചെയ്ത് രചന നിര്‍വഹിച്ച തമിഴ് റൊമാന്റിക് മ്യൂസിക്കല്‍ ചിത്രമാണ് ‘കണ്ടുകൊണ്ടൈന്‍ കണ്ടുകൊണ്ടൈന്‍’. മമ്മൂട്ടി, അജിത് കുമാര്‍, തബു, ഐശ്വര്യ റായ് അബ്ബാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Anand Manmadhan about Mamooty’s performance in Kandukondain Kandukondain

We use cookies to give you the best possible experience. Learn more