ബോക്‌സ് ഓഫീസില്‍ ഇനിയൊരു തിരിച്ചുവരവില്ലെന്ന് വിധിയെഴുതിയവര്‍ക്ക് മുന്നില്‍ സൂര്യയുടെ ഗംഭീര കംബാക്കായിരിക്കുകയാണ് കറുപ്പ്. തമിഴ്‌നാട്ടില്‍ 100 കോടിയും വേള്‍ഡ്‌വൈഡായി 200 കോടിയുമാണ് ഇതുവരെ കറുപ്പ് സ്വന്തമാക്കിയിരിക്കുകയാണ്. അനൗണ്‍സ് ചെയ്തപ്പോള്‍ ആരാധകരില്‍ പലര്‍ക്കും പ്രതീക്ഷയില്ലാതിരുന്ന ചിത്രമായിരുന്നു കറുപ്പ്.

ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത ചിത്രം സെമി സ്പൂഫ് ഴോണറിലാണ് ഒരുങ്ങിയത്. കാശ് കൊടുത്താല്‍ മാത്രം നീതി ലഭിക്കുന്ന കോടതിയെയും അതിനെ ആശ്രയിക്കുന്ന സാധാരണക്കാരെയും രക്ഷിക്കാന്‍ കറുപ്പ് സ്വാമി അവതരിക്കുന്നതുമാണ് കറുപ്പിന്റെ കഥ. മലയാളികളുടെ സ്വന്തം ഇന്ദ്രന്‍സും അനഘ രവിയും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
‘അത് തലോര്‍’ എന്ന ഗാനമാണ് പുറത്തുവിട്ടത്. കോടതിയില്‍ നിന്ന് നീതി ലഭിക്കാനായി ഇന്ദ്രന്‍സ് അവതരിപ്പിച്ച സുകുമാരനും അനഘയുടെ ബിനു എന്ന കഥാപാത്രം നടത്തുന്ന ശ്രമങ്ങളുമാണ് പാട്ടിലുള്ളത്. പാട്ടിലെ ഒരു സീനാണ് ഇപ്പോള്‍ സിനിമാപേജുകളില്‍ ചര്‍ച്ചയായിരിക്കുന്നത്. കോടതിയില്‍ ഓരോ തവണയും വാദത്തിനായി ബിനു എത്തുന്ന സമയത്ത് ആ കഥാപാത്രത്തിന്റെ ഇമോഷനുകള്‍ വ്യക്തമാക്കുന്ന സീന്‍ പലരെയും ഇമോഷണലാക്കുകയാണ്.

കറുപ്പ് Photo: Screen grab/ Think Music India
കോടതിയില്‍ ബിനു ഇരിക്കുമ്പോള്‍ വയസായ സ്ത്രീയെ കണ്ടിട്ട് അവള്‍ തന്റെ ഇരിപ്പിടം വൃദ്ധക്ക് കൊടുക്കുന്നുണ്ട്. പിന്നീട് ഓരോ ഹിയറിങ്ങിനെത്തുമ്പോഴും ഇത് ആവര്‍ത്തിക്കുകയാണ്. എന്നാല്‍ കോടതിയിലും നിയമവ്യവസ്ഥയിലും വിശ്വാസം നഷ്ടപ്പെടുന്ന സമയത്ത് അവള്‍ ആ സ്ത്രീക്ക് ഇരിപ്പിടം കൊടുക്കാതെ ഇരിക്കുന്നുണ്ട്. ഈ സീന്‍ സംവിധായകന്‍ കോപ്പിയടിച്ചതാണെന്ന് പലരും കണ്ടുപിടിച്ചിരിക്കുകയാണ്.
കന്നഡ ചിത്രം സപ്ത സാഗരദാച്ചെ എലോയില്‍ ഇതുപോലൊരു സീനുണ്ട്. ചിത്രത്തില്‍ രുക്മിണി വസന്ത് അവതരിപ്പിച്ച പ്രിയ എന്ന കഥാപാത്രം കാമുകനെ കാണാനായി ജയിലിലേക്ക് പോകുമ്പോള്‍ ബസില്‍ ഒരു സ്ത്രീക്ക് വേണ്ടി സീറ്റ് നല്‍കുന്നുണ്ട്. ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ നിരാശയിലായിലാകുന്ന പ്രിയ സീറ്റ് കൊടുക്കാതെ ഇരിക്കുകയാണ്.

സപ്ത സാഗരദാച്ചെ എലോ Photo: Screen grab/ Paramvah Music
ഈ സീനിനെ അതേപടി കോപ്പിയടിച്ച് വെച്ചിട്ടുണ്ടെങ്കിലും സംവിധായകന്‍ ആര്‍.ജെ ബാലാജി മികച്ച രീതിയില്‍ ഒരുക്കിയിട്ടുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അനഘ രവിയുടെ പെര്‍ഫോമന്‍സും സീനിനെ മികച്ചതാക്കിയിട്ടുണ്ട്. ബിനു എന്ന കഥാപാത്രത്തിലൂടെ അനഘ തമിഴില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയിട്ടുണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു.
RJB writing peaked here without any convo🥹❤️🩹#karuppu pic.twitter.com/AEM891jx3T
— 𝑨𝒃𝒅𝒖𝒍𝒛𝒂𝒚𝒏²✨ (@abdulaf_tweets) May 22, 2026
Content Highlight: Anagha Ravi’s performance in Karuppu movie song getting appreciations
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ
