| Wednesday, 9th May 2018, 11:49 pm

ആര്‍.എസ്.എസിന്റെ ഹീനമായ പ്രചാരണങ്ങള്‍ മുസ്‌ലിം ലീഗ് ഏറ്റെടുക്കുന്നത് ദൗര്‍ഭാഗ്യകരം: എ.എന്‍ ഷംസീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആര്‍.എസ്.എസ് നടത്തുന്ന ഹീനമായ പ്രചാരണങ്ങള്‍ മുസ്‌ലിം ലീഗ് പോലുള്ള സംഘടനകള്‍ ഏറ്റെടുക്കുന്നത് നിര്‍ഭാഗ്യകരാമാണെന്ന് തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍. കണ്ണൂരില്‍ കൊല്ലപ്പെട്ട ബാബു കണ്ണിപൊയിലിന്റെ മൃതദേഹത്തില്‍ വയ്ക്കാനുള്ള റീത്ത് കൈമാറുന്ന ചിത്രം സെല്‍ഫി എന്ന തരത്തില്‍ പ്രചരിപ്പിച്ച ആര്‍.എസ്.എസ് നുണ ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ കാലത്തും ആര്‍.എസ്.എസ് നുണ പ്രചാരണങ്ങളിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ ഗോബിള്‍സിയന്‍ തന്ത്രങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും ഷംസീര്‍ പറഞ്ഞു.


Read | ശമ്പളം മുടങ്ങി; യൂണിഫോമില്‍ യാചിക്കാന്‍ അനുവാദം ചോദിച്ച് മുംബൈയിലെ പൊലീസ് കോണ്‍സ്റ്റബിള്‍


ബാബുവിന്റെ മൃതശരീരം പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് ഏറ്റുവാങ്ങുന്ന സമയത്തുള്ള ഫോട്ടോയാണ് ആര്‍.എസ്.എസുകാര്‍ പ്രചരിപ്പിക്കുന്നത്. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍,കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ തുടങ്ങിയ നേതാക്കള്‍ ബാബുവിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ നില്‍ക്കുന്നുണ്ടായിരുന്നു.ബാബുവിന് വയ്ക്കാനുള്ള റീത്ത് അവരുടെ കൈകളിലേക്ക് കൈമാറാനാണ് കൈ ഉയര്‍ത്തി പിറകില്‍ നിന്നും റീത്ത് വാങ്ങിയത്.

ഈ ദൃശ്യങ്ങളും ഫോട്ടോയും അവിടെ ഉള്ള എല്ലാ മാധ്യമ പ്രവര്‍ത്തകരും പകര്‍ത്തുകയായും ചെയ്തു.എന്നാല്‍ ഈ ഫോട്ടോയില്‍ എഡിറ്റിംഗ് വരുത്തിയാണ് ഹീനമായ പ്രചാരണ വേല ആര്‍ എസ് എസുകാര്‍ നടത്തിയതെന്നും ഷംസീര്‍ വ്യക്തമാക്കി.


Read | സംസ്ഥാനത്ത് 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ ഇന്റര്‍നെറ്റ്; കെ-ഫോണ്‍ പദ്ധതിക്ക് തുടക്കമായി


ബാബുവിനെ കൊലപ്പെടുത്തിയത് സി.പി.ഐ.എമ്മുകാര്‍ തന്നെയാണ് എന്ന് സമൂഹ മാധ്യമങ്ങള്‍ക്ക് വഴി ആര്‍.എസ്.എസുകാര്‍ പ്രചരിപ്പിച്ചു. ആര്‍.എസ്.എസ്സിന്റെ ഇത്തരം വില കുറഞ്ഞ പ്രചാരണങ്ങള്‍ മുസ്ലീം ലീഗ് പോലുള്ള സംഘടനകള്‍ ഏറ്റെടുക്കുന്നത് ദൗര്‍ഭാഗ്യകരമാണ്, ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

We use cookies to give you the best possible experience. Learn more