അന്ന കീർത്തി ജോർജ്
അന്ന കീർത്തി ജോർജ്
ഇരിക്കാനുള്ള അവകാശം നേടിയെടുത്ത പെണ്‍കരുത്ത്
അന്ന കീർത്തി ജോർജ്
Monday 9th July 2018 9:29am
Monday 9th July 2018 9:29am

മനുഷ്യരായിപ്പോലും അംഗീകരിക്കാന്‍ മുതലാളികള്‍ തയ്യാറല്ലെന്ന തിരിച്ചറിവില്‍ നിന്നാണ്, ഇനിയെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ ഒരു പക്ഷെ എല്ലാം കൈവിട്ടുപോകും എന്ന ബോധ്യത്തില്‍ നിന്നാണ് കോഴിക്കോടുള്ള അസംഘടിത മേഖല സ്ത്രീ തൊഴിലാളികള്‍ പോരാടാന്‍ ഉറച്ചത്. കൈകോര്‍ത്തുപിടിച്ച് ഒന്നിച്ചുനിന്ന് അവകാശങ്ങള്‍ക്കായി അങ്ങിനെ ‘പെണ്‍കൂട്ട്’ സമരങ്ങള്‍ ആരംഭിച്ചു. നില്‍ക്കാനോ ഇരിക്കാനോ മൂത്രമൊഴിക്കാന്‍ പോലുമോ അനുവദിക്കാത്ത ഉടമസ്ഥരോട് തര്‍ക്കിച്ചും കലഹിച്ചും മുന്നേറി. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി അസംഘടിത മേഖല തൊഴിലാളി യൂണിയന്‍ രൂപീകരിച്ചു. ഒടുവില്‍ വര്‍ഷങ്ങള്‍ നീണ്ട സമരങ്ങള്‍ക്കൊടുവില്‍ കേരള മന്ത്രിസഭ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇരിപ്പിടം അനുവദിക്കാനുള്ള ബില്ലിനു അംഗീകാരം നല്‍കി. പക്ഷെ അവകാശപ്പോരാട്ടങ്ങള്‍ അവസാനിപ്പിക്കാന്‍ ഈ പെണ്‍കരുത്ത് തയ്യാറല്ല.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.