| Tuesday, 13th May 2025, 12:52 pm

'നിന്റെ ഇന്‍സ്റ്റഗ്രാം ഐഡി എനിക്കൊന്ന് കാണണം' ; ക്രിഞ്ച് റീല്‍സാണെന്ന് പറഞ്ഞപ്പോള്‍ ശോഭനാ മാമിന്റെ മറുപടി ഇതായിരുന്നു: അമൃത വര്‍ഷിണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും സിനിമയെ കുറിച്ചും നടി ശോഭനയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റേയും ശോഭനയുടേയും മകളായി എത്തിയ നടി അമൃതവര്‍ഷിണി.

തന്റെ ഇന്‍സ്റ്റഗ്രാം ഐഡി കാണണമെന്ന് ശോഭന മാം ആവശ്യപ്പെട്ടെന്നും ക്രിഞ്ച് റീല്‍സാണെന്ന് പറഞ്ഞപ്പോള്‍ മാഡം അതിനൊരു മറുപടി പറഞ്ഞെന്നും അമൃത വര്‍ഷിണി പറയുന്നു.

‘ ശോഭനാ മാം എന്റെ ഐഡല്‍ ആണ്. എനിക്ക് പേടിയായിരുന്നു ശരിക്കും. മാം എന്നോട് എനിക്ക് നിന്റെ ഇന്‍സ്റ്റഗ്രാം ഐഡിയൊന്ന് കാണണമെന്ന് പറഞ്ഞു.

ഇന്‍സ്റ്റഗ്രാം ഐഡി കാണിച്ചുകൊടുക്കാനായിരുന്നു പറഞ്ഞത്. ഒടുവില്‍ ഞാന്‍ കാണിച്ചുകൊടുത്തു.

മാം ഓരോ റീലായി ഇങ്ങനെ നോക്കുകയാണ്. ഓരോ റിലും കാണുന്നു. അടുത്ത റീല്‍ ഡാന്‍സിന്റെയാണ്. അപ്പോഴേക്കും മാമിനെ ഒരു ഷോട്ടിനായി വിളിച്ചു.

ഞാന്‍ അയ്യോ എന്നായിപ്പോയി. എന്റെ റീല്‍സ് കണ്ടിട്ട് എല്ലാം അടിപൊളിയാണെന്ന് പറഞ്ഞു. മാഡം എന്റേത് ക്രിഞ്ച് റീല്‍സ് ആണെന്ന് പറഞ്ഞിരുന്നു.

ക്രിഞ്ച് റീല്‍സോ അങ്ങനെ ആയതുകൊണ്ടാണ് നിനക്ക് ഇത്രയും ഫോളോവേഴ്‌സ് വന്നത്. ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടുന്നതുകൊണ്ടല്ലേ ഇത്രയും ഫോളോവേഴ്‌സ് വന്നത് എന്നൊക്കെ ചോദിച്ച് മോട്ടിവേറ്റ് ചെയ്തു. അപ്പോള്‍ എനിക്ക് തന്നെ അഭിമാനം തോന്നി.

ലാല്‍സാറും അങ്ങനെ തന്നെയാണ്. ഒരു ഫാദേര്‍ലി ഫീലാണ് നമുക്ക് തോന്നുക. സെറ്റിലേക്ക് വരുന്നത് തന്നെ എല്ലാവരേയും മോനെ, മോളെ എന്നൊക്കെ വിളിച്ചാണ്.

എന്റെ ഏതൊക്കെ സിനിമ നിനക്ക് അറിയാമെന്ന് എന്നോട് ചോദിച്ചിരുന്നു. എല്ലാം അറിയാമെന്ന് പറഞ്ഞപ്പോള്‍ സിനിമയുടെ പേര് പറയാന്‍ പറഞ്ഞു. ഏതൊക്കെയോ പേരുകള്‍ പറഞ്ഞു. ആ സമയം ഞാന്‍ ടെന്‍ഷനായി പോയി.

മണിച്ചിത്രത്താഴിലെ സണ്ണിയെ ആണ് ഏറ്റവും ഇഷ്ടം എന്നൊക്കെ പറഞ്ഞു. ആ ചക്ക വെട്ടുന്ന സീനെടുത്ത ശേഷം ചക്ക വേണോ എന്ന് ചോദിച്ചിട്ട് ലാല്‍ സാര്‍ എനിക്ക് ചക്കയൊക്കെ തന്നിരുന്നു.

പിന്നെ ശോഭനാ മാമനോട് മണിചിത്രത്താഴിന്റെ കാര്യമൊക്കെ ചോദിക്കാന്‍ വിട്ടുപോയി. നമുക്ക് ടെന്‍ഷനായിരിക്കുമല്ലോ ആദ്യമായി ഇവരെ കാണുമ്പോള്‍. ഇനി ഒരു അവസരം കിട്ടിയാല്‍ അതൊക്കെ ചോദിക്കും.

ശോഭനാ മാമിനൊപ്പമായിരുന്നു ആദ്യ സീന്‍. അതില്‍ ഞാന്‍ കുറച്ച് പാടുപെട്ടു. നാല് ടേക്കൊക്കെ കഴിഞ്ഞപ്പോള്‍ ടെന്‍ഷനായി. മാം വന്ന് കെട്ടിപ്പിടിച്ച് അമ്മ താന്‍ എന്ന് പറഞ്ഞു. പിന്നെ അത്ര ടെന്‍ഷന്‍ ഇല്ലായിരുന്നു,’ അമൃത പറയുന്നു.

Content Highlight: Amrutha Varshini about Shobhana and Her Instagram reels

We use cookies to give you the best possible experience. Learn more