| Wednesday, 28th June 2017, 7:12 pm

'ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുത്'; നടി അക്രമിക്കപ്പെട്ട സംബവവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് സിനിമാ താരങ്ങള്‍ക്ക് വിലക്കുമായി 'അമ്മ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് സിനിമാ താരങ്ങള്‍ക്ക് വിലക്ക്. താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗമാണ് വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


Also read അഞ്ചുമാസത്തിനിടക്ക് 100 കളളങ്ങള്‍; ട്രംപിനെ പൊളിച്ചടുക്കി ന്യുയോര്‍ക്ക് ടൈംസിന്റെ ‘ട്രംപ് ലൈസ്’ സ്പെഷ്യല്‍ പേജ്


ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് അമ്മ താരങ്ങള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കാന്‍ തീരുമാനിച്ചത്. നാളെ ചേരാനിരിക്കുന്ന വാര്‍ഷിക പൊതുയോഗത്തിന് മുന്നോടിയായി നടന്ന യോഗത്തിലാണ് അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.

അതേസമയം നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരങ്ങളായ ദിലീപ്, നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരുടെ മൊഴിയെടുക്കുന്നത് അഞ്ചു മണിക്കൂര്‍ പിന്നിട്ടു. ഉച്ചയ്ക്ക 12.30 ഓടെ ആരംഭിച്ച മൊഴിയെടുക്കലാണ് വൈകിയും തുടരുന്നത്.


Dont miss ഞങ്ങള്‍ മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല; ഞങ്ങള്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നുമില്ല; അല്‍ ജസീറയ്‌ക്കെതിരായ നടപടിയില്‍ നയം വ്യക്തമാക്കി യു.എ.ഇ അംബാസിഡര്‍


നാളെ നടക്കുന്ന അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കില്ലെന്ന് ചലച്ചിത്ര താരം മഞ്ജുവാര്യര്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിപരമായ അസൗകര്യം അമ്മ ഭാരവാഹികളെ അറിയിച്ചെന്നാണ് താരം പറഞ്ഞത്. ദിലീപ് വിഷയം നാളെ യോഗത്തില്‍ ചര്‍ച്ചയായേക്കുമെന്നാണ് കരുതപ്പെടുന്നത്.

We use cookies to give you the best possible experience. Learn more