| Friday, 15th August 2025, 6:55 pm

AMMA തെരഞ്ഞെടുപ്പ്: വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് മമ്മൂട്ടി, ഉർവശി, പൃഥ്വിരാജ് അടക്കമുള്ള പ്രമുഖർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മലയാള സിനിമയിലെ താര സംഘടനയായ AMMAയിലെ തെരഞ്ഞെടുപ്പ് ഇന്നാണ് നടന്നത്. ഫലം പുറത്ത് വന്നപ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനാണ് വിജയിച്ചു. എന്നാൽ സംഘടനയുടെ ചരിത്രത്തിലെ തന്നെയുള്ള ഏറ്റവും വലിയ മത്സരത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ വോട്ട് ചെയ്യാൻ എത്തിയില്ല.

മമ്മൂട്ടി, ഉർവശി, മഞ്ജു വാര്യർ, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നിവിൻ പോളി, ജയറാം, ഇന്ദ്രജിത്ത് എന്നിവരാണ് വോട്ട് ചെയ്യാത്തവർ. ഇവരുടെ വിട്ടുനിൽപ്പ് സംഘനക്കുള്ളിൽ വലിയ ചർച്ചക്ക് വഴിവെച്ചു.

അതേസമയം, ആദ്യമായിട്ടാണ് AMMAയുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ തെരഞ്ഞെടുക്കപ്പെട്ടു. ലക്ഷ്മി പ്രിയയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്. ട്രഷർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാൽ തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

‘AMMAയൊരു സ്ത്രീയായിരിക്കുന്നു’ എന്നാണ് വിജയത്തിന് ശേഷം ശ്വേത പ്രതികരിച്ചത്. ആദ്യമൊരു എക്സിക്യൂട്ടീവ് മീറ്റിങ് നടത്തി തീരുമാനങ്ങൾ എടുക്കണെമെന്നും എല്ലാവരും ഒരുമിച്ച് ഓരോ കാര്യങ്ങളും ചെയ്യണമെന്നും ശ്വേത പറഞ്ഞു. WCC അംഗങ്ങൾ പിണങ്ങിപ്പോയിട്ടൊന്നും ഇല്ലെന്നും എല്ലാവരെയും വ്യക്തിപരമായി സംസാരിക്കാൻ തയ്യാറാണെന്നും ശ്വേത പ്രതികരിച്ചിരുന്നു.

20 വോട്ടിനാണ് ശ്വേത മേനോൻ വിജയിച്ചത്. ശ്വേതയ്ക്ക് 159 വോട്ടുകൾ ലഭിച്ചപ്പോൾ എതിരായി മത്സരിച്ച ദേവന് 132 വോട്ടുകൾ ലഭിച്ചു.

ഇന്ന് നടന്ന വോട്ടെടുപ്പ് ഒരു മണിയോടെ അവസാനിച്ചിരുന്നു. ആകെ 298 വോട്ടുകൾ രേഖപ്പെടുത്തി. 504 അംഗങ്ങളാണ് സംഘടനയിലുള്ളത്. രണ്ട് മണിമുതൽ ആയിരുന്നു വോട്ടെണ്ണൽ ആരംഭിച്ചിരുന്നത്.

Content Highlight: AMMA elections: Celebrities including Mammootty, Urvashi, Prithviraj abstain from voting

We use cookies to give you the best possible experience. Learn more