| Saturday, 24th November 2018, 6:44 pm

അമ്പത്തൊന്ന് അക്ഷര വീടുകളുമായി 'അമ്മ'; തീം സോംഗ് പുറത്തുവിട്ടു; സംവിധാനം ആഷിഖ് അബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: താരസംഘടനയായ “അമ്മ”യുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന അക്ഷര വീട് പദ്ധതിയുടെ തീം സോംഗ് പുറത്തിറങ്ങി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നടനും അമ്മ പ്രസിഡന്റുമായ മോഹന്‍ലാലാണ് തീം സോംഗ് പുറത്തുവിട്ടത്.

യുനി മണി, എന്‍.എം.സി ഗ്രൂപ്പ് മാധ്യമം പത്രം എന്നിവരും ഈ പദ്ധതിക്ക് പുറകിലുണ്ട്. മലയാളത്തിലെ 51 അക്ഷരങ്ങളെ പ്രതിനിധീകരിച്ച് 51 വീടുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി.

Also Read  ഇത്തരം കാര്യങ്ങള്‍ കൊണ്ടാണ് സിനിമയിലും പുറത്തും എനിക്ക് പോരാട്ടം തുടരേണ്ടി വരുന്നത്; ചലച്ചിത്ര മേളയില്‍ നിന്ന് കാല ഒഴിവാക്കിയതിനെതിരെ പാ രഞ്ജിത്.

വിവിധ മേഖലകളില്‍ തങ്ങളുടെ കഴിവ് തെളിയിക്കുകയും എന്നാല്‍ ജീവിതത്തില്‍ ചുവടുപിഴക്കുകയും ചെയ്ത 51 പ്രതിഭകള്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്.

തീം സോംഗില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ എല്ലാം അണി നിരക്കുന്നുണ്ട്. റഫീഖ് അഹമ്മദ് രചിച്ച് ബിജിപാല്‍ സംഗീതം നല്‍കിയ തീം സോങ്ങ് ആഷിഖ് അബുവാണ് സംവിധാനം ചെയ്തത്. നാല് വീടുകള്‍ ഇതിനകം നിര്‍മിച്ച് കൈമാറിയിട്ടുണ്ട്. 15 വീടുകളുടെ നിര്‍മ്മാണം വിവിധ സ്ഥലങ്ങളില്‍ പുരോഗമിക്കുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more