| Friday, 20th March 2026, 4:08 pm

രോഹിത്തും റായിഡുവും വാഴുന്ന വമ്പന്‍ ലിസ്റ്റില്‍ മറ്റൊരു തകര്‍പ്പന്‍ പടയോട്ടം; ഇത്തവണ ഐ.പി.എല്ലില്‍ വെടിക്കെട്ട് പൂരം

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലിന്റെ 19ാം സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. മാര്‍ച്ച് 28മുതലാണ് 19ാം സീസണിന് തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. ആര്‍.സി.ബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി.

പുതിയ സീസണിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഐ.പി.എല്‍ തന്നെയാണ് ആരാധകര്‍ക്കിടെയിലെ ചര്‍ച്ചാവിഷയം. ഈ ചര്‍ച്ചകളില്‍ സ്ഥാനം പിടിച്ച ഒന്നാണ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ താരങ്ങളുടെ ലിസ്റ്റ്. രണ്ട് താരങ്ങളാണ് ഈ ലിസ്റ്റിലുള്ളത്. രോഹിത് ശര്‍മയും അമ്പാട്ടി റായിഡുവുമാണിത്. ഇരുവര്‍ക്കും ആറ് വീതം കിരീടങ്ങളുണ്ട്.

രോഹിത് ശർമ ഐ.പി.എൽ ട്രോഫിയുമായി.Photo: CricketGully/x.com

രോഹിത് രണ്ട് ടീമുകള്‍ക്കൊപ്പമാണ് ഇത്രയും കിരീടം നേടിയത്. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന് ഒപ്പമായിരുന്നു താരത്തിന്റെ ആദ്യ കിരീടനേട്ടം. പിന്നീട് മുംബൈ ഇന്ത്യന്‍സിലേക്ക് ചേക്കേറിയ താരം അഞ്ച് ട്രോഫികള്‍ തന്റെ ഷെല്‍ഫിലെത്തിച്ചു. 2013, 2015, 2017, 2019, 2020 സീസണുകളിലായിരുന്നു കിരീടമുയര്‍ത്തിയത്. മുംബൈയുടെ ക്യാപ്റ്റനായാണ് താരത്തിന്റെ ഈ നേട്ടങ്ങള്‍.

മുംബൈക്കൊപ്പവും ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും കളിച്ചാണ് അമ്പാട്ടി റായിഡു തന്റെ ആറ് കിരീടങ്ങള്‍ സ്വന്തമാക്കിയത്. 2013, 2015, 2017 വര്‍ഷങ്ങളിലാണ് മുംബൈ കുപ്പായത്തില്‍ റായിഡു ചാമ്പ്യനായത്. പിന്നീട് 2018, 2021, 2023 സീസണില്‍ ചെന്നൈക്കൊപ്പം താരം വീണ്ടം ചാമ്പ്യന്‍പട്ടം സ്വന്തമാക്കി. ഈ നേട്ടത്തിന് പിന്നാലെ ക്രിക്കറ്റില്‍ നിന്ന് താരം വിരമിച്ചിരുന്നു.

അമ്പാട്ടി റായിഡു.

എന്നാല്‍, ട്രോഫി റേസില്‍ രോഹിത്തും ധോണിയുമടക്കമുള്ള താരങ്ങള്‍ ഇപ്പോളും കളത്തില്‍ സജീവമാണ്. ആരാണ് ഈ സീസണില്‍ കപ്പുയര്‍ത്തുക എന്ന ആകാംക്ഷയും ആരാധകര്‍ക്കുണ്ട്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം സ്വന്തമാക്കിയ താരങ്ങള്‍

രോഹിത് ശര്‍മ – 6 (മുംബൈ ഇന്ത്യന്‍സ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ്)

അമ്പാട്ടി റായിഡു – 6 (മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്)

എം.എസ്. ധോണി – 5 (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

ഹര്‍ദിക് പാണ്ഡ്യ – 5 (മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്)

ജസ്പ്രീത് ബുംറ – 5 (മുംബൈ ഇന്ത്യന്‍സ്)

ആദിത്യ താരെ – 5 (മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

Content Highlight: Ambati Rayudu And Rohit Sharma In Great Record Achievement In IPL History

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more