ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് നേരിടുക. ഇപ്പോഴിതാ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ ആവേശകരമായ മത്സരത്തില്‍ ബെംഗളൂരുവിനെ തോല്‍പ്പിക്കാന്‍ രാജസ്ഥാന് സാധിക്കുന്ന പ്രധാനപ്പെട്ട കാര്യം എന്താണെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ താരം അമ്പാട്ടി റായ്ഡു.
അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ സ്പിന്നര്‍മാര്‍ക്ക് വളരെ വലിയ മുന്‍തൂക്കം ആണ് ഉള്ളതെന്നും രാജസ്ഥാനില്‍ മികച്ച സ്പിന്നര്‍മാരാണ് ഉള്ളതെന്നുമാണ് റായ്ഡു പറഞ്ഞത്.
‘രാജസ്ഥാന്‍ ബംഗളൂരു മത്സരത്തില്‍ സ്പിന്നര്‍മാരുടെ നിലവാരം എന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ആര്‍.അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ തുടങ്ങിയ മികച്ച സ്പിന്നര്‍മാര്‍ രാജസ്ഥാന്‍ ഉണ്ട്. എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഇതുപോലുള്ള മികച്ച സ്പിന്നര്‍ മാരുടെ അഭാവം ഉണ്ട്.
അതുകൊണ്ടുതന്നെ സ്പിന്നര്‍മാരുടെ ആധിപത്യം കൂടുതല്‍ രാജസ്ഥാന് ആയതിനാല്‍ മത്സരം വിജയിക്കാന്‍ സാധ്യതയുള്ളത് രാജസ്ഥാനാണ്. സ്വപ്നില്‍ സിങ്ങും കറന്റ് ശര്‍മയും എല്ലാം ബെംഗളൂരുവിന് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ അശ്വിനായും ചഹലിനെയും പോലെ പരിചയസമ്പന്നരായ താരങ്ങളെല്ലാം. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം രാജസ്ഥാന്‍ റോയല്‍സ് എലിമിനേറ്ററില്‍ വളരെയധികം മുന്നിലാണ്,’ അമ്പാട്ടി റായ്ഡു സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.
സമയം ടൂര്‍ണമെന്റിലെ ആദ്യ എട്ട് മത്സരങ്ങളില്‍ നിന്നും ഒരു വിജയം മാത്രം സ്വന്തമാക്കിയ റോയല്‍ പിന്നീട് നടന്ന ആറ് മത്സരങ്ങളും വിജയിച്ചു കൊണ്ട് അത്ഭുതകരമായാണ് പ്ലേ ഓഫിലേക്ക് മുന്നേറിയത്. മറുഭാഗത്ത് ആദ്യ ഒമ്പത് മത്സരങ്ങളില്‍ നിന്നും എട്ട് വിജയങ്ങള്‍ സ്വന്തമാക്കിയ സഞ്ജുവിന് കൂട്ടര്‍ക്കും പിന്നീട് നടന്ന മത്സരങ്ങളില്‍ ഒന്നും വിജയിക്കാന്‍ സാധിച്ചിട്ടില്ല.
Content Highlight: Ambati Rayudu analysis today Eliminater match