| Tuesday, 18th February 2025, 3:49 pm

ലാലേട്ടനുള്ള സെറ്റില്‍ ഏറ്റവും ചെറുപ്പം അദ്ദേഹത്തിനാണെന്നേ തോന്നുകയുള്ളൂ: അമല പോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടിയാണ് അമല പോള്‍. മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടി കൂടിയാണ് അമല. 2009ല്‍ നീലത്താമര എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് നടി തന്റെ കരിയര്‍ ആരംഭിച്ചത്. 2010ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മൈനയിലും അമല അഭിനയിച്ചിരുന്നു.

മൈനയിലെ അഭിനയത്തിന് അമല പോളിന് മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം രണ്ട് സിനിമകളില്‍ അഭിനയിക്കാനുള്ള അവസരവും അമലക്ക് ലഭിച്ചിരുന്നു. റണ്‍ ബേബി റണ്‍ (2012), ലൈല ഒ ലൈല (2015) എന്നിവയായിരുന്നു ആ സിനിമകള്‍.

ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് പറയുകയാണ് അമല പോള്‍. മോഹന്‍ലാലിനൊപ്പം രണ്ട് സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ ലക്കിയാണെന്നാണ് നടി പറയുന്നത്.

കൂടെ അഭിനയിക്കുന്നവരെക്കൂടി കംഫര്‍ട്ടബിളാക്കാന്‍ അദ്ദേഹം ശ്രമിക്കുമെന്നും വലിപ്പ ചെറുപ്പമില്ലാത്ത അദ്ദേഹത്തിന്റെ പെരുമാറ്റവും ചുറുചുറുക്കും ചുറ്റിനും ഉള്ളവരിലേക്കും പകര്‍ന്നു കിട്ടുമെന്നും അമല പറയുന്നു. മോഹന്‍ലാലിനൊപ്പമുള്ള സെറ്റില്‍ ഏറ്റവും ചെറുപ്പം അദ്ദേഹത്തിനാണെന്നേ തോന്നുകയുള്ളൂവെന്നും അമല പോള്‍ പറയുന്നു.

‘ലാലേട്ടനൊപ്പം രണ്ട് സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അക്കാര്യത്തില്‍ ഞാന്‍ ലക്കിയാണ്. കൂടെ അഭിനയിക്കുന്നവരെക്കൂടി കംഫര്‍ട്ടബിളാക്കാന്‍ അദ്ദേഹം ശ്രമിക്കും. വലിപ്പ ചെറുപ്പമില്ലാത്ത അദ്ദേഹത്തിന്റെ പെരുമാറ്റവും ചുറുചുറുക്കും ചുറ്റിനും ഉള്ളവരിലേക്കും പകര്‍ന്നുകിട്ടും.

റണ്‍ ബേബി റണ്ണിലും ലൈല ഒ ലൈലയിലും ലാലേട്ടനോടൊപ്പം വര്‍ക്ക് ചെയ്തപ്പോള്‍ എനിക്ക് ഫീല്‍ ചെയ്തത് അതായിരുന്നു. ലാലേട്ടനുള്ള സെറ്റില്‍ ഏറ്റവും ചെറുപ്പം ലാലേട്ടനാണെന്നേ തോന്നുകയുള്ളൂ,’ അമല പോള്‍ പറഞ്ഞു.

Content Highlight: Amala Paul Talks About Mohanlal

We use cookies to give you the best possible experience. Learn more