ന്യൂദല്‍ഹി: സി.ജെ.പി നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് ക്രൈംബ്രാഞ്ച്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് രജൗരി ഗാര്‍ഡനിലെ ക്രൈംബ്രാഞ്ച് ഓഫീസിന്‍ എത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സി.ജെ.പി നേതാക്കളായ അശുതോഷ് രങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിന്‍ഡെ എന്നീ നേതാക്കള്‍ക്കാണ് സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്.

ജന്തര്‍ മന്തറിലെ പ്രതിഷേധിച്ചതിന് മുന്നോടിയായി സ്വാകാര്യ വ്യക്തിയുടെ വസ്തുവില്‍ അതിക്രമിച്ച് കയറിയെന്നും ഇത്തരത്തിലാണ് ജന്തര്‍ മന്തറിലേക്ക് എത്തിയതെന്നും പൊലീസ് പറയുന്നു.

അതേസമയം ഇന്നലെയായിരുന്നു ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന അശുതോഷ് രങ്കയും സൗരവ് ദാസും ജയില്‍ മോചിതരായത്. ദല്‍ഹിയിലെ ഒരു സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് സി.ജെ.പി നേതാക്കളെ കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കാന്‍ ഉത്തരവിട്ടു.

50,000 രൂപയുടെ വ്യക്തിഗത ബോണ്ടും തുല്യ തുകയ്ക്കുള്ള ആള്‍ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. സ്‌പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഉത്തരവ് സ്വാഗതാര്‍ഹമെന്ന് ക്രോക്രോച്ച് ജനതാ പാര്‍ട്ടി പ്രതികരിച്ചു. സത്യം ജയിച്ചു എന്ന് സൗരവ് ദാസും പ്രതികരിച്ചിരുന്നു.

 

Content Highlight: Allegation of trespassing onto a private individual’s property: Crime Branch sends notices to CJP leaders