നെയ്മര്‍ ഇല്ലെങ്കില്‍ എന്താ! ഇവനാണ് അല്‍ ഹിലാലിന്റെ വജ്രായുധം
Football
നെയ്മര്‍ ഇല്ലെങ്കില്‍ എന്താ! ഇവനാണ് അല്‍ ഹിലാലിന്റെ വജ്രായുധം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 2nd December 2023, 11:56 am

സൗദി പ്രോ ലീഗില്‍ അല്‍ നസറിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചുകൊണ്ട് അവിസ്മരണീയമായ മുന്നേറ്റമാണ് അല്‍ ഹിലാല്‍ കാഴ്ചവെക്കുന്നത്.

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പരിക്ക് പറ്റി പുറത്താണെങ്കിലും അതൊന്നും ഒരു തരി പോലും ടീമിനെ ബാധിച്ചിട്ടില്ലെന്ന നിലയിലാണ് അല്‍ ഹിലാലിന്റെ തകര്‍പ്പന്‍ മുന്നേറ്റം. ലോകപ്പ് യോഗ്യത മത്സരത്തിലായിരുന്നു നെയ്മറിന് പരിക്ക് പറ്റിയത്. ഇതിന് പിന്നാലെ താരം ടീമില്‍ നിന്നും പുറത്താവുകയായിരുന്നു.

മത്സരത്തില്‍ അല്‍ ഹിലാലിനായി ഇരട്ട ഗോള്‍ നേടി മികച്ച പ്രകടനമാണ് സെര്‍ബിയന്‍ താരമായ അലക്സാണ്ടര്‍ മിട്രോവിച്ച് കാഴ്ചവെച്ചത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ഫുള്‍ ഹാമില്‍ നിന്നും ഈ സീസണിലാണ് താരം സൗദി ക്ലബ്ബില്‍ എത്തുന്നത്. അല്‍ ഹിലാനിനായി ഈ സീസണില്‍ 18 മത്സരങ്ങളില്‍ നിന്നും 18 ഗോളുകളും നാല് അസിസ്റ്റുകളുമാണ് മിട്രോവിച്ചിന്റെ അക്കൗണ്ടിലുള്ളത്.

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോക്ക് താഴെ 13 ഗോളുകളുമായി സൗദി ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മിട്രോവിച്ച്

മത്സരത്തില്‍ അവസാന നിമിഷങ്ങളിലായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഗോളുകള്‍ പിറന്നത്. മത്സരത്തിന്റെ എൺപത്തിഒമ്പതാം മിനിട്ടില്‍ ആയിരുന്നു മിട്രോവിച്ചിന്റെ ആദ്യ ഗോള്‍ പിറന്നത്. വലതുഭാഗത്ത് നിന്നും വന്ന കോര്‍ണറില്‍ നിന്നും ഒരു തകര്‍പ്പന്‍ ഹെഡറിലൂടെ താരം ഗോള്‍ നേടുകയായിരുന്നു.

മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ആയിരുന്നു താരത്തിന്റെ രണ്ടാം ഗോള്‍. അല്‍ നസര്‍ പ്രതിരോധത്തെ വിള്ളല്‍ ഏല്‍പ്പിച്ചു കൊണ്ടുള്ള പാസില്‍ നിന്നും താരം ഗോള്‍ നേടുകയായിരുന്നു. സെര്‍ജേജ് മിലിന്‍കോവിക് സാവികിന്റെ വകയായിരുന്നു മറ്റ് ഗോള്‍.

ജയത്തോടെ സൗദി ലീഗില്‍ 15 മത്സരങ്ങളില്‍ നിന്നും 13 വിജയവും രണ്ടുതവണയും അടക്കം 41 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അല്‍ ഹിലാല്‍.

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ ഡിസംബര്‍ അഞ്ചിന് ഇസ്തിക്കോളുമായാണ് അല്‍ നസറിന്റെ അടുത്ത മത്സരം. അതേസമയം ഡിസംബര്‍ നാലിന് അല്‍ ഹിലാലിന് നസ്സാജി മസാന്ദരനുമായാണ് മത്സരം.

Content Highlight: Aleksandar Mitrovic scored two gaols against Al Nassr.