റൊണാൾഡോക്കും പിള്ളേർക്കും ഈ വർഷം കപ്പില്ലാ; നെയ്മറില്ലാതെയും അൽ ഹിലാൽ സൗദി കീഴടക്കി
Football
റൊണാൾഡോക്കും പിള്ളേർക്കും ഈ വർഷം കപ്പില്ലാ; നെയ്മറില്ലാതെയും അൽ ഹിലാൽ സൗദി കീഴടക്കി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 12th May 2024, 12:57 pm

2023 സൗദി കിരീടം സ്വന്തമാക്കി അല്‍ ഹിലാല്‍. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ അല്‍ ഹസാമിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കൊണ്ടാണ് അല്‍ ഹിലാല്‍ സൗദിയിലെ ചാമ്പ്യന്മാരായത്. സൗദി പ്രോ ലീഗിലെ അല്‍ ഹിലാലിന്റെ പത്തൊമ്പതാം കിരീടം ആണിത്.

പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനില്‍ ആണ് അല്‍ ഹിലാല്‍ കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 3-1-4-2 എന്ന് ഫോര്‍മേഷനില്‍ ആയിരുന്നു അല്‍ ഹസാം അണിനിരന്നത്.

മത്സരത്തില്‍ ആദ്യപകുതിയില്‍ തന്നെ അഞ്ച് ഗോളുകളും പിറന്നിരുന്നു. അലക്‌സാണ്ടര്‍ മിട്രോവിച്ച് 15, 45+3, അഹമ്മദ് അല്‍ ജുനൈദ് 39(ഓണ്‍ ഗോള്‍), സെര്‍ജെജ് മിലിങ്കോവിച്ച് സംവിക് 45+6 എന്നിവരാണ് അല്‍ ഹിലാലിനായി ഗോള്‍ നേടിയത്. ഫായിസ് സെലിമണിയുടെ വകയായിരുന്നു എന്റെ ആശ്വാസഗോള്‍.

മത്സരത്തില്‍ 72ശതമാനവും ബോള്‍ പൊസഷന്‍ കൈകളിലായിരുന്നു. 13 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് അല്‍ ഹിലാല്‍ അടിച്ചു കയറ്റിയത് ഇതില്‍ ആറെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് ഒമ്പത് ഷോട്ടുകള്‍ ഉതിര്‍ത്ത അല്‍ ഹാസമിന് ഒറ്റ ഷോട്ട് മാത്രമാണ് പോസ്റ്റിലേക്ക് തീര്‍ക്കാന്‍ സാധിച്ചത്.

31 മത്സരങ്ങളില്‍ നിന്നും 29 വിജയവും രണ്ട് സമനിലയും അടക്കം 89 പോയിന്റുമായാണ് അല്‍ ഹിലാല്‍ സൗദി ലീഗിന്റെ നെറുകയില്‍ എത്തിയത്.

ഇതോടെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിന് 12 പോയിന്റകലെ കിരീടം നഷ്ടമാവുകയും ചെയ്തു. അല്‍ നസറിന് 31 മത്സരങ്ങളില്‍ നിന്നും 25 വിജയവും രണ്ടു സമനിലയും നാലു തോല്‍വിയും അടക്കം 77 പോയിന്റ് ആണുള്ളത്.

മെയ് 17ന് അല്‍ നസറിനെതിരെയാണ് അല്‍ ഹിലാലിന്റെ അടുത്ത മത്സരം. അല്‍ അവല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Al Hilal won Saudhi pro league tittle